മലയോര സമരയാത്ര ഇന്ന് അന്പൂരിയിൽ സമാപിക്കും
1511392
Wednesday, February 5, 2025 6:51 AM IST
കാട്ടാക്കട : മലയോര സമരയാത്രാ സമാപനത്തിനൊരുങ്ങി അമ്പൂരി. മലയോര കർഷക കൂട്ടായ്്മയുടെ അരങ്ങായി ഇന്ന് അമ്പൂരി മാറും. വൈകുന്നേരം നാലിന് അമ്പൂരിയിൽ എത്തുന്ന വൻ കർഷക ജനാവലിയെ വരവേൽക്കാൻ അമ്പൂരി സജ്ജമായി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥ അന്പൂ രിയിൽ സമാപിക്കുമ്പോൾ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവർ സംബന്ധിക്കും.