അവാർഡുകൾ പ്രഖ്യാപിച്ചു
1511374
Wednesday, February 5, 2025 6:31 AM IST
തിരുവനന്തപുരം: കേരളവിഷൻ ചാനൽ കൂടുംബശ്രീ മിഷനുമായി സഹകരിച്ചു ജില്ലയിലെ മികച്ച മൈക്രോ യൂണിറ്റ് സംരഭങ്ങൾക്കുള്ള കുടുംബശ്രി മൈക്രോ എന്റർപ്രൈസസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഗ്രാമ്യ ന്യൂട്രിമിക്സ് കരകുളം, എസ് ബി പേപ്പർ ബാഗ് കടയ്ക്കാവൂർ, ബഥേൽ ഹാൻഡ് എംബ്രോയ്ഡറി, ഉൗരാൻ കുടിവിള. പാറശാല,
വി കെ ഹണി കുളത്തൂർ, ആതിര ഹെർബൽ പ്രോഡക്ട്സ് മൂക്കുന്നിമല, നേമം, ശ്രേയ ഗാർഡൻസ് അരുവിക്കര എന്നീ സംരംഭങ്ങൾക്കാണു പുരസ്കാരം. കെ.ആർ. ഫിറ്റ്നസ് സെന്റർ, മലയിൻകീഴ്, സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡ്, വെട്ടൂർ, ജിസു ഇൻഫോടെക് സൊല്യൂഷൻസ്, തിരുവനന്തപുരം, നീഡിൽ ക്യൂൻ,
പൂജപ്പുര എന്നീ സ്ഥാനങ്ങൾക്ക് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. 10,000 രൂപയാണ് അവാർഡ് തുക. നാളെ വൈകുന്നേരം 5.30ന് വഴുതക്കാട് മൗണ്ട് കാർമൽ കണ്വൻഷൻ സെന്ററിലെ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.