കേന്ദ്ര ബജറ്റിനെതിരേ സിപിഐ പ്രതിഷേധ ധർണ
1511729
Thursday, February 6, 2025 6:33 AM IST
നെടുമങ്ങാട്: കേന്ദ്ര ബജറ്റിൽ കേരളത്തെ സമ്പൂർണമായ അവഗണിച്ച് കേന്ദ്ര ബജറ്റിനെതിരെ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.
അരുവിക്കരമണ്ഡലം സെക്രട്ടറി എം എസ് റഷീദിന്റെ അധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അരുവിക്കര വിജയൻ നായർ, വെള്ളനാട് സതീശൻ, ജി രാമചന്ദ്രൻ, ജി രാജീവ്, പുറത്തിപ്പാറസജീവ്, കളത്തറമധു, വെള്ളനാട് ഹരി തുടങ്ങിയവർ സംസാരിച്ചു.