ജാമ്യക്കാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
1511717
Thursday, February 6, 2025 6:23 AM IST
പൂന്തുറ: ജാമ്യക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പള്ളിത്തെരുവ് സേട്ടുവിളാകത്ത് മുഹമ്മദ് ആഷിക്കിനെ(19)യാണ് അറസ്റ്റ് ചെയ്തത്. പൂന്തുറ പോലീസ് മാസങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യക്കാരനായ പൂന്തുറ പള്ളിത്തെരുവ് സ്വദേശി ഷമീര്‍ നല്കിയ പരാതിയിലാണ് ആഷിക്കിന്റെ അറസ്റ്റ്.
പൂന്തുറ എസ്എച്ച്ഒ സാജു, എസ്ഐ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.