വെള്ളറട പഞ്ചായത്ത് വികസന സെമിനാർ
1511735
Thursday, February 6, 2025 6:38 AM IST
വെള്ളറട: വെള്ളറട പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാൻ കെ.ജി. മംഗള്‍ ദാസ് വികസന പദ്ധതി രേഖ അവതരിപ്പിച്ചു.
ആസൂത്രണ സമിതി ചെയർമാൻ വിക്രമന് നായര്‍, വൈസ് പ്രസിഡന്റ് സരള വില്‍സന്റ്, ക്ഷേമകാര്യ ചെയർപേഴ്സൺ, ജയന്തി, ജ്ഞാനദാസ്, കൂതാളി ഷാജി, മുട്ടച്ചല്‍ സിവിന്, ലീല, വിജി ശ്രീകല, ഫിലോമിന, ശ്രീലത, അഖില, ശാന്ത കുമാരി, ഷീല എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഹേമലത നന്ദി പറഞ്ഞു.