പാണ്ടിമാംപാറയിലെ കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന്
1511383
Wednesday, February 5, 2025 6:41 AM IST
വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ പാണ്ടിമാംപാറ- വട്ടകക്കുഴി പ്രദേശങ്ങളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു തടത്തിലിന്റെ നേതൃത്വത്തില്‍ കാട്ടാക്കട വാട്ടര്‍ അഥോറിറ്റി എഇ വത്സലയുമായി ചര്‍ച്ച നടത്തി.
എഇ ജലജീവന്‍ മിഷന് ഓഫീസുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇന്നു രാവിലെ സ്ഥലം സന്ദര്‍ശിച്ചു കുടിവെള്ള പ്രശ്നം ഉടന്‍ തന്നെ പരിഹരം കാണാമെന്ന് എഇ ഉറപ്പ് നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ സത്യനേശന്, മണ്ഡലം ജനറല്‍ സെക്രട്ടറി പുഴാനാട് തങ്കപ്പന്,
മണ്ഡലം ട്രഷറര്‍ വാളിക്കോട് കൃഷ്ണന്, നീരാഴികോണം രാജേഷ്, മഹിളാ കോണ്‍ഗ്രസ് നേതാക്കന്മാരായ ജയിനി, തങ്കമണി എന്നിവര്‍ ചര്‍ച്ചയില്‍ എഇയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.