പാലോട് മേളയ്ക്ക് നാളെ തിരിതെളിയും
1511732
Thursday, February 6, 2025 6:33 AM IST
പാലോട്: 62-ാമത് പാലോട് മേള യ്ക്കു നാളെ തുടക്കമാകും. സെമിനാറുകള്‍, സമ്മേളനങ്ങള്‍, കലാപരിപാടികള്‍, കുട്ടികള്‍ക്കുള്ള ചിത്രരചനാമത്സരങ്ങള്‍, സംസ്ഥാനതല കബഡി, വോളിബാള്‍ ടൂർണമെന്റുകള്‍, പുഷ്പ, ഫലസസ്യ പ്രദർശനവും വില്പനയും, നൂറിലധികം പ്രദർശന വിപണന സ്റ്റാളുകള്‍, അമ്യൂസ്മെന്റ് പാർക്ക്, കന്നുകാലിച്ചന്ത, ഫുഡ് ഫെസ്റ്റ് എന്നിവ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
നാളെ രാവിലെ ഒന്പതിനു സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അ ഞ്ചിനു നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ. അനില്‍ ഉദ്ഘാടനം ചെയ്യും. കലാകായിക മേള അടൂർ പ്രകാശ് എംപിയും പുസ്തകമേള കോലിയക്കോട് കൃഷ്ണൻ നായരും ഉദ്ഘാടനം ചെയ്യും. രാത്രി 9ന് ഗാനമേള.
എട്ടിനു ഉച്ചകഴിഞ്ഞു മൂന്നിനു ശരീര സൗന്ദര്യ മത്സരം, വൈ കുന്നേരം അഞ്ചിനു ഓലമെടയല്‍ മത്സരം. ഒന്പതിനു രാവിലെ 10ന് കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരം,10.30ന് സെമിനാർ, വൈകുന്നേരം ആറിനു ട്രാക്ക് ഗാനമേള, രാത്രി ഏഴിനു വടംവലി മത്സരം.
10ന് രാവിലെ 10ന് നേത്ര പരിശോധനാക്യാന്പ്, വൈകുന്നേരം അഞ്ചിനു വനിതാ അസംബ്ലി ഉദ്ഘാടനം കേരള സാക്ഷരതാ മിഷൻ സെക്രട്ടറി എ.ജി. ഒലീന, രാത്രി ഒന്പതിനു കേരളനടനം.
11ന് രാവിലെ 10ന് ആയുർവേദ മെഡിക്കൽ ക്യാന്പ്, വൈകു ന്നേരം അഞ്ചിനു സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അധ്യക്ഷതയില്‍ കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് നാടകം. 12നു രാവിലെ 10നു ദന്തപരിശോധനാ ക്യാമ്പ്, രാത്രി എട്ടു മുതല്‍ നാടകോത്സവം.
13ന് രാവിലെ 10 മുതല്‍ കൃഷിയിടം കാർഷിക ക്വിസ്, ഉച്ചയ്ക്ക് രണ്ടു മുതല്‍ കാർഷിക സെമിനാർ. വൈകുന്നേരം അഞ്ചിനു കർഷകസംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രാത്രി ഒന്പതിനു നാടകം.
14 ന് രാവിലെ 10ന് കാൻസർ രോഗനിർണയ ക്യാമ്പ്, 10.15ന് സെമിനാർ കെ. ആൻസലൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനു കാവ്യമേള മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. രാത്രി ഒന്പതിനു ഫോക്മെഗാ നൈറ്റ്.
15ന് രാവിലെ 10ന് സെമിനാർ വി.കെ.പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനു യുവജന സമ്മേളനം എ.എ. റഹിം എംപി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിനു കുട്ടികളുടെ കലോത്സവം. 16ന് രാവിലെ 10ന് ശിശുരോഗ നിർണയ ക്യാന്പ്, വൈകുന്നേരം ആറിനു സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഒന്പതിനു ലൈവ് മ്യൂസിക്കല്‍ ഷോ.