അഖിലേന്ത്യാ ശാസ്ത്ര സമ്മേളനം എട്ടു മുതല്‍
1511723
Thursday, February 6, 2025 6:23 AM IST
തിരുവനന്തപുരം: ബ്രേക് ത്രൂ സയന്‍സ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിനു ശനിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ത്രിദിന സമ്മേളനം ശനിയാഴ്ച രാവിലെ 9.30ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗളൂര്‍ മുന്‍ ഡയറക്ടര്‍ പ്രഫ. പി. ബല്‍റാം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് 10.30ന് ദേശീയ വിദ്യാഭ്യാസനയവും ശാസ്ത്ര പാഠ്യപദ്ധതിയിലെ മാറ്റങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രഫ. എസ്.ജി ഡാനി, പ്രഫ. സുനില്‍ മുഖി, പ്രഫ. തരുണ്‍ കെ. നാസ്കര്‍ എന്നിവര്‍ പങ്കെടുക്കും.
12.30ന് യുദ്ധവും ശാസ്ത്രസാങ്കേതികവിദ്യയുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. നതാലിയ ദിനാത് ഉദ്ഘാടനം ചെയ്യും. 2.30ന് കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി നശീകരണവും പൊരുത്തപ്പെടലും ലഘൂകരണവും എന്ന വിഷയത്തിലും വൈകുന്നേരം നാലിന് നിര്‍മിത ബുദ്ധിയും ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളില്‍ അതിന്റെ സ്വാധീനവും എന്ന വിഷയത്തിലും സെമിനാറുകള്‍ നടക്കും.
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.