നേമം സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കണം
1511376
Wednesday, February 5, 2025 6:31 AM IST
നേമം: സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപം തിരികെ ലഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നു സിപിഐ ശാന്തിവിള ബ്രാഞ്ച് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോടികളുടെ തിരിമറി നടന്ന ഈ ബാങ്കിലെ ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. ആരു ക്രമകേട് നടത്തിയാലും അവർക്കെതിരെ മുഖംനോക്കാതെ നിയമനടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സി.എസ്. രാധാകൃഷ്ണൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ശാന്തിവിള സുബൈർ, ബി. പുരുഷോത്തമൻ നായർ, കെ. സുഗതൻ, എസ്. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി എ. ഷഹാബ്ദീനെയും, ജോയിന്റ് സെക്രട്ടറിയായി ഡി. ജോസഫിനേയും സമ്മേളനം തെരഞ്ഞെടുത്തു.