കോടങ്കയില് വീടുകുത്തിതുറന്നു വന്‍ കവര്‍ച്ച
1511734
Thursday, February 6, 2025 6:38 AM IST
പാറശാല: കോടങ്കര ബസ് സ്റ്റോപ്പിനടുത്ത് നുള്ളിവിള ശ്രീഭവനില്‍ നടരാജന്റെ വീട്ടിലാണ് മോഷണം നടന്നത്. കുറച്ചു ദിവസം കൊണ്ട് വീട് അടഞ്ഞു കിടക്കുകയാണ്. രണ്ടുദിവസം മുന്‍പ് വീട്ടില്‍ വന്നിട്ടു പോയതാണ്.
ഇന്നലെ രാവിലെ വീട്ടില്‍ വന്നപ്പോള്‍ മുന്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഉടനെ പറശാല പോലീസില്‍ വിവരം അറിയിച്ചു. സ്റ്റേഷനില്‍ നിന്നു പോലീസ് സ്ഥലം പരിശോധിച്ചു. വീടിനുള്ളില്‍ സാധന സാമഗ്രികളെല്ലാം വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടു. പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.