കൊച്ചുവേളിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ വന്‍തീപിടിത്തം
1511385
Wednesday, February 5, 2025 6:41 AM IST
വലിയതുറ: കൊച്ചുവേളി ഇൻ ഡസ്ട്രിയല് എസ്റ്റേറ്റിനു സമീപം ബിഎംഡബ്ല്യു ഷോറൂമിന് എതിര്‍വശത്തായി രണ്ടേക്കറോളം വരുന്ന ആളൊഴിഞ്ഞ പറമ്പില്‍ വന്‍ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്കു രണ്ടോ ടെയാണു തീപിടിത്തമുണ്ടായത്. പറമ്പിലെ ഉണങ്ങിയ പുല്ലിനും അടിക്കാടുകള്ക്കുമായിരുന്നു തീപിടിച്ചത്. തീ നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഉയര്‍ന്നു കത്തിയതോടെ സമീപവാസികള്‍ വിവരം ചാക്ക ഫയര്‍ ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എഎസ്ടിഒ ഷാജിയുടെ നേതൃത്വത്തില്‍ രണ്ടു വാഹനങ്ങളെത്തി ഏകദേശം ഒന്നേകാല്‍ മണിക്കൂര്‍ സമയം ചെവഴിച്ചാണ് തീ പൂര്‍ണമായും കെടുത്തിയത്. ഫയര്‍ ഫോഴ്സ് അധികൃതരെത്തി സമയോചിതമായി തീ കൊടുത്തിയതിനാല് വന്‍ അപകടം ഒഴിവായി.
തീപിടിത്തമുണ്ടായ പറമ്പിനു സമീപത്തായി ബിഎംഡബ്ല്യു ഷോറും, ഹുണ്ടായി, മഹീന്ദ്ര എന്നിവയുടെ സര്‍വീസ് സെന്ററുകളിലായി ഏകദേശം 200 ഓളം വാഹനങ്ങള്‍ സര്‍വീസിനായി എ ത്തിച്ചിരുന്നു. കൂടാതെ നിരവധി വീടുകളും ഉള്ളതായി ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. ഇതിനു സമീപത്തുതന്നെയാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനും നിലകൊള്ളുന്നതും.