പെരുങ്കടവിള പഞ്ചായത്തിൽ വികസന സെമിനാര്‍
1511728
Thursday, February 6, 2025 6:33 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ വികസന സെമിനാര്‍ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ് വികസനരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത,
പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മഞ്ജുഷ ജയന്, റെജികുമാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീലകുമാരി, പത്മകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സ്നേഹലത, ധന്യജ നായര്‍, കാക്കണം മധു, മിനി പ്രസാദ്, വിമല, സുജിത്ത്, ശ്രീരാഗ്, സച്ചിത്ര, സി ഡിഎസ് ചെയര്‍പേഴ്സണ്‍ സചിത്ര എന്നിവര്‍ സംസാരിച്ചു.
വൈസ് പ്രസിഡന്റ് എസ്. ബിന്ദു സ്വാഗതവും സെക്രട്ടറി ജഗദമ്മ നന്ദിയും പറഞ്ഞു.