ശ്രീവരാഹം ഉപതെരഞ്ഞെടുപ്പ്: വി. ഹരികുമാർ എൽഡിഎഫ് സ്ഥാനാർഥി
1511388
Wednesday, February 5, 2025 6:51 AM IST
തിരുവനന്തപുരം: നഗരസഭ ശ്രീവരാഹം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വി. ഹരികുമാർ എൽഡിഎഫ് സ്ഥാനാർഥി. മുൻ വാർഡ് വാർഡ് കൗണ്‍സിലർ എസ്. വിജയകുമാർ മരിച്ചതിനെ തുടർന്നു വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിൽ 24നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വി. ഹരികുമാർ സിപിഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭയുടെ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്.
ഇതാദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 58 കാരനായ ഹരികുമാർ മുക്കോലയിൽ എടവിളാകത്ത് വീട്ടിലാണ് താമസം. ഭാര്യ- സിന്ധു ഹരികുമാർ, മകൻ - നിഖിൽ ഹരികുമാർ.