അരുവിക്കരയിൽ കുടുംബശ്രീ സംഗമം
1511736
Thursday, February 6, 2025 6:38 AM IST
നെടുമങ്ങാട്: അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി "ദിശ- 2025' എന്നപേരിൽ കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ആർ. കല ഉദ്ഘാടനം ചെയ്തു.
"കുടുംബശ്രീയും പുതിയ സംരംഭങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് പി. അംബികയും, "കുടുംബശ്രീയുടെ പ്രവർത്തന മികവ്' എന്ന വിഷയത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ശാലി എസ്. കൃഷ്ണയും ക്ലാസെടുത്തു.
ബാങ്ക് പ്രസിഡന്റ് വി.എസ്. സജീവ് കുമാർ അധ്യക്ഷനായി. സിഡിഎസ് ചെയർപേഴ്സൺ ഒ.എസ്. പ്രീത, ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇൻചാർജ് പി. സീമ, ബോർഡ് അംഗങ്ങളായ എസ്.എ. റഹീം, മഞ്ജു, മറ്റു ജനപ്രതിനിധികൾ, ബോർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജീവനക്കാർ എന്നിവർ സംസാരിച്ചു.