ട്രെയിനില്‍ കടത്തിയ 144 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
1511375
Wednesday, February 5, 2025 6:31 AM IST
വലിയതുറ: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം എക്സൈസ് അധികൃതരും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ കേരള എക്സ്പ്രസ് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 144 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പിടിച്ചെടുത്ത മയക്കുമരുന്നിനു പത്തുലക്ഷത്തോളം രൂപ വിലവരും. ട്രെയിനിലെ ശുചി മുറിക്കുള്ളിലെ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഹരികൃഷ്ണന്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ഡി. സന്തോഷ്, ദിലീപ്കുമാര്, ആര്‍പിഎഫ് എസ്ഐമാരായ സി. സജിലാല്‍ , എസ്. അനൂപ്, പ്രൈസ് മാത്യു എന്നിവര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.