തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​യ വി​നി​മ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​എ​ച്ച്എ​ഫ് മ​റൈ​ൻ റേ​ഡി​യോ​യു​ടെ വി​ത​ര​ണം കാ​ല​താ​മ​സം കൂ​ടാ​തെ പൂ​ർ​ത്തി​യാ​ക്ക​ണ​മെന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. 2020 ൽ 6,253 ​രൂ​പ അ​ട​ച്ചെ​ങ്കി​ലും വ​യ​ർ​ലെ​സ് ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ജി​ല്ല​യി​ൽ 432 ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ണം അ​ട​ച്ചെ​ന്നും 245 എ​ണ്ണം വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബാ​ക്കി​യു​ള്ള​വ ഉ​ട​ൻ ന​ൽ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ർ​ട്ടി​സ​ന​ൽ ഫി​ഷേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.