രോഗി-ബന്ധു കുടുംബസംഗമം
1511397
Wednesday, February 5, 2025 6:51 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പാറശാല സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയും പൂവാര്‍ സാമൂഹിക ആരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സെക്കൻഡറി സാന്ത്വന പരിചരണത്തിന്റെ ഭാഗമായി രോഗി ബന്ധു കുടുംബസംഗമം സംഘടിപ്പിച്ചു. കെ. അന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ ഡാര്വിന് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായകന് പന്തളം ബാലന് മുഖ്യാതിഥിയായിരുന്നു. സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. നിത എസ്. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീന ആല്ബിന്, ജെ. ലോറെന്‍സ്, സി.എ. ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആര്യദേവന്‍, ജെ. ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ രാഹില്‍ ആര്. നാഥ് , ഷിനി, രേണുക, അനിഷ, പഞ്ചായത്ത് അംഗങ്ങളായ സുരേഷ്, മഞ്ചുഷ, ശുഭദാസ് എന്നിവർ പ്രസംഗിച്ചു.