കേരളീയര്‍ക്ക് സര്‍ക്കാര്‍ മദ്യവും മയക്കു മരുന്നും നല്കുന്നു: ബിഷപ്പ് ജോര്‍ജ് ഈപ്പന്
1511391
Wednesday, February 5, 2025 6:51 AM IST
വെള്ളറട: കേരളീയര്‍ക്ക് സര്‍ക്കാര്‍ മദ്യവും മയക്കു മരുന്നും നല്‍കുന്നുവെന്ന് ബിഷപ്പ് ജോര്‍ജ് ഈപ്പന്. ബ്രൂവെറി വിരുദ്ധ സായാഹ്ന ധര്‍ണ വെള്ളറടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് ജോര്‍ജ് ഈപ്പന്. കേരള കൗണ്‍സില്‍ ചര്‍ച്ചസ് അസംബ്ലീസ് പാറശാല ഡിവിഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ വാഹന പ്രചരണ ജാഥ വെള്ളറടയില്‍ എത്തിയത്.
പാലക്കാട്ടെ ജനതയുടെ കുടിവെള്ളം മുട്ടിക്കുന്ന സര്‍ക്കാരിന്റെ ഈ പോക്ക് കേരളത്തെ വിനാശത്തില്‍ കൊണ്ടു തള്ളുമെന്നും ബിഷപ്പ് പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് ഡി. ദേവപ്രസാദ്, റവ. സിജിന്‍ രജീഷ,് റവ. സതീഷ് ബാബു, റവ. ഷിബു സാബു തുടങ്ങി നിരവധി വൈദികര്‍ പ്രസംഗിച്ചു.