ഫാ. സെബാസ്റ്റ്യൻ കാപ്പൻ മൗലിക ചിന്തയുള്ള ദാർശനികൻ: ബിഷപ് ഗീവർഗീസ് മാർ കൂറിലോസ്
1511380
Wednesday, February 5, 2025 6:41 AM IST
തിരുവനന്തപുരം: മൗലികചിന്തയുള്ള ദാർശനികനായിരുന്നു ഫാ. സെബാസ്റ്റ്യൻ കാപ്പനെന്നു ബിഷപ് ഗീവർഗീസ് മാർ കൂറി ലോസ്. കേന്ദ്ര സാഹിത്യ അക്കാദമിയും ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസിലെ ലയോള എക്സ്റ്റൈൻഷൻ സർവീസസും സംയുക്തമായി സംഘടിപ്പിച്ച ഫാ. സെബാസ്റ്റ്യൻ കാപ്പൻ ജന്മശതാബ്ദി ദേശീയസിന്പോസിയത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫാ. സെബാസ്റ്റ്യൻ കാപ്പന്റെ ജൈവചിന്തകൾ ക്രൈസ്തവ ദർശനത്തെയും മാർക്സിയൻ ചിന്തയെയും ഒരു പോലെ നവീകരിച്ചു. വ്യക്തിപരമായതും രാഷ്ട്രീയമാണെന്നും പ്രവാചകധർമം തിന്മയെ നിരസിക്കലാണെങ്കിൽ വലിയ നിഷേധി തന്നെയായിരുന്നു ഫാ. കാപ്പനെന്നും ബിഷപ് പറഞ്ഞു. ഫാ. ബിജു ജോർജ് അധ്യക്ഷനായ യോഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗമായ ഡോ. ടി.കെ. സന്തോഷ്കുമാർ, എഴുത്തുമാസിക മാനേജിംഗ് എഡിറ്റർ ഡോ. ബിനോയ് ജേക്കബ്, സോഷ്യോളജി വിഭാഗം മേധാവി ഡോ. നിഷ ജോളി നെൽസണ് എന്നിവർ പ്രസംഗിച്ചു.
ഫാ. സെബാസ്റ്റ്യൻ കാപ്പന്റെ തത്ത്വചിന്തയെ മുൻ നിർത്തി നടന്ന ഏകദിന ജന്മശതാബ്ദി സിന്പോസിയം സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ നിരൂപകൻ ഡോ. പി.പി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗമായ ഡോ. സാബു കോട്ടുക്കൽ, ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസിന്റെ മാനേജർ ഫാ. സണ്ണി തോമസ്, പ്രിൻസിപ്പൽ ഫാ. സാബു പി. തോമസ്,
തുന്പ സെന്റ് സേവ്യേഴ്സ് കോളജ് മാനേജർ ഫാ. സണ്ണി ജോസ്, ലയോള എക്സ്റ്റെഷൻ സർവീസസ് ഡയറക്ടർ ഫാ. രഞ്ജിത് ജോർജ് എന്നിവർ ഉദ്ഘാടന യോഗത്തിൽ പ്രസംഗിച്ചു. ഫാ. സെബാസ്റ്റ്യൻ കാപ്പന്റെ സാംസ്കാരിക ധാരകളും പ്രതിസംസ്കാരവു മെന്ന വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻ വട്ടമറ്റം, ഡോ. കുസുമം ജോസഫ്, ഡോ. മ്യൂസ് മേരി ജോർജ്, നോവലിസ്റ്റ് വി.ജെ.ജെയിംസ്, സജി ഏബ്രഹാം എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.