അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗത്തിനെതിരേ ബിജെപി ധർണ
1511731
Thursday, February 6, 2025 6:33 AM IST
നേമം: കല്ലിയൂർ പഞ്ചായത്തിൽ കുറച്ചുനാളുകളായി നടന്നുവരുന്ന അടിയന്തിര പഞ്ചായത്ത് കമ്മിറ്റി യോഗത്തിനെതിരേ ബിജെപി പ്രതിഷേധ ധർണ നടത്തി. സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭരിക്കുന്ന പഞ്ചായത്തിലാണ് ഈ പ്രവണത തുടരുന്നത്.
ജനജീവിതം ദുരിതത്തിലാക്കുന്ന കുടിവെള്ളം ഉൾപ്പെടെ ജനങ്ങൾക്ക് ഉപകാര പ്രദമായ പല വിഷയങ്ങളും ചർച്ചക്കെടുക്കാൻ തയാറാകാത്ത ഭരണസമിതിയുടെ ധാർഷ്ട്യത്തിനെതിരെ ബിജെപി കല്ലിയൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ മെമ്പർമാർ ഇന്നലെ നടന്ന അടിയന്തിര കമ്മിറ്റി ബഹിഷ്കരിച്ചു.
തുടർന്നു മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രധിഷേധ ധർണ നടത്തി.ബിജെപി പാർലമെന്ററി പാർട്ടി ലീഡർ കെ.കെ. ചന്തുകൃഷ്ണ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ രാജലക്ഷ്മി, സരിത, കൃഷ്ണപ്രിയാ, ആതിര, വിനുകുമാർ, സുമോദ്, ശിവപ്രസാദ്, ബിജു തുടങ്ങിയ ബിജെപിയുടെ ഒന്പതു മെമ്പർമാർ അടിയന്തിര കമ്മിറ്റി യോഗം ബഹിഷ്കരിച്ചു.