പേ​രൂ​ര്‍​ക്ക​ട: ഭ​ര​ണ​ഭാ​ഷ മ​ല​യാ​ള​മാ​ക്കു​ന്ന ഉ​ദ്യ​മ​ത്തി​ല്‍ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി. ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്‌​കാ​ര വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ഭ​ര​ണ​ഭാ​ഷാ അവ​ബോ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ല്‍ ഏ​റ്റ​വും ല​ളി​ത​മാ​യി ഭാ​ഷ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എഡി​എം ബീ​ന പി. ​ആ​ന​ന്ദ് പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്‌​കാ​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ബാ​ല​ഗോ​പാ​ല്‍ ഭ​ര​ണ​ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​ണ് ഭ​ര​ണ​ഭാ​ഷാ​വ​ബോ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.