നാലാഞ്ചിറ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ദിനാഘോഷം
1496349
Saturday, January 18, 2025 6:43 AM IST
നാലാഞ്ചിറ: ഭാഷയും സംസ്കാരവുമാണ് വിദ്യാഭ്യാസത്തിന്റെ വളർച്ചയുടെ അടിസ്ഥാനമെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയുടെ വളർച്ചയ്ക്ക് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. മാർ ഈവാനിയോസ് എന്ന ആത്മീയാചാര്യൻ വളർത്തിയെടുത്ത മാർ ഈവാനിയോസ് വിദ്യാനഗറിലെ സ്ഥാപനങ്ങൾ സാംസ്കാരിക നവോഥാനത്തിന്റെ നേർ സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ്പ് ഡോ.ആന്റണി മാർ സിൽവാനിയോസിന്റെ അധ്യക്ഷതയിൽ ടെലിവിഷൻ താരം സലിം , പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോൺ, പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, ബർസാർ ഫാ. നിതീഷ് വല്യയ്യത്ത്, ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് ഡോ.ജിബു തോമസ്, സ്കൂൾ ചെയർമാൻ കെ.ബി.മഹാദേവ് , ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ജോജുമോൻ കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, ലൗലി ജേക്കബ് , മിനി കെ. ഹോർമിസ്, ജോജിമോൻ കെ. തോമസ് എന്നിവരേ ബിഷപ്പ് ആന്റണി മാർ സിൽവാസിനോസ് ഉപഹാരം നൽകി ആദരിച്ചു.