നേമം സഹകരണ ബാങ്ക് : അതിഥി തൊഴിലാളികളെയും പറ്റിച്ചു ?
1496346
Saturday, January 18, 2025 6:43 AM IST
നേമം: നേമം സഹകരണ ബാങ്കിൽ നാല് ലക്ഷം രൂപ വരെ നിക്ഷേപിച്ച അന്യ സംസ്ഥാന തൊഴിലാളികളെയും പറ്റിച്ചതായി പരാതി.
ആസാം സ്വദേശികളായ സാഗർ, രൂപൻ എന്നി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയാണ് പണം വാങ്ങി വഞ്ചിച്ചതെന്ന് ആരോപണം. പണം തിരികെ കിട്ടാൻ ദിവസവും ബാങ്കിൽ കയറിയിറങ്ങുന്നു.
സഹകരണ നിയമ പ്രകാരം അന്യസംസ്ഥാനത്തുള്ളവരിൽ നിന്നും പണം നിക്ഷേപമായി സ്വീകരിക്കാൻ പാടില്ല , മാത്രമല്ല സ്വീകരിക്കുകയാണെങ്കിൽ അതിന്റെ നിയമപരമായുള്ള കീഴ്വഴക്കങ്ങളും പാലിച്ചിട്ടില്ല.
അന്യ സംസ്ഥാന തൊഴിലാളികളെയും ചേർത്ത് നിർത്തി സഹകരണ ആസ്ഥാന മന്ദിരത്തിലേയ്ക്ക് പ്രക്ഷോഭം ആരംഭിക്കുമെന്ന് രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും, കൺവീനർ കൈമനം സുരേഷും പറഞ്ഞു.