റോഡ് കുഴിക്കാന്‍ അനുമതിയായില്ല; പാറോട്ടുകോണത്ത് പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്നു
1496344
Saturday, January 18, 2025 6:43 AM IST
പേരൂര്‍ക്കട: റോഡ് കുഴിക്കാന്‍ അനുമലി ലഭിക്കാത്തതിനെ തുടര്‍ന്ന് പാറോട്ടുകോണത്ത് പൈപ്പ് പൊട്ടി ജലം പാഴാകുന്നതിന് പരിഹാരം കാണാനാകുന്നില്ല.
പോങ്ങുമ്മൂട് സെക്ഷന്‍ പരിധിയില്‍ പാറോട്ടുകോണം കറ്റച്ചക്കോണം സ്കൂളിനു സമീപമാണ് പിവിസി ലൈന്‍ പൊട്ടി ടാറിനു മുകളിലൂടെ 100 മീറ്ററോളം ദൂരത്തില്‍ ദിവസങ്ങളായി ജലം പാഴാകുന്നത്.
അടുത്തിടെയാണ് റോഡിന്റെ ടാറിംഗ് പൂര്‍ത്തീകരിച്ചത്. റോഡു പണിക്കിടെയാണ് പൈപ്പ് പൊട്ടിയതെന്ന് വാട്ടര്‍അഥോറിറ്റി അസിസ്റ്റന്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. അതേസമയം പുതുതായി ടാര്‍ ചെയ്തതിനാലാണ് അനുമതി വൈകുന്നതെന്നും ഉടന്‍തന്നെ പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും വാട്ടര്‍അഥോറിറ്റി അറിയിച്ചു.