ദന്തൽ കോളജിൽ ഒപി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്തി; പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ
1496348
Saturday, January 18, 2025 6:43 AM IST
തിരുവനന്തപുരം: സർക്കാർ ദന്തൽ കോളജിലെ ഒപി ടിക്കറ്റിന് 10 രൂപ ഫീസ് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് ഉള്ളൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദന്തൽ കോളജിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഉള്ളൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുമാരപുരം രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ കെപിസിസി സെക്രട്ടറി കെ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കോട്ടാത്തല മോഹനൻ, ജോണ്സണ് ജോസഫ്, കടകംപള്ളി ഹരിദാസ്, ചെറുവയ്ക്കൽ പത്മകുമാർ, ചെറുവയ്ക്കൽ അർജുനൻ, നജീബ് ബഷീർ, കൊച്ചുവേളി രാജേഷ്, ഉള്ളൂർ സുനിൽബാബു, മണ്ണന്തല ഷാബു, വത്സലകുമാർ, സി.ജി. രാജേന്ദ്രബാബു, ആശാ സനോജ് എന്നിവർ പ്രസംഗിച്ചു.
ആശുപത്രി വികസന സമിതിയുടെ പൊതുയോഗം വിളിക്കാതെയും ആശുപത്രി വികസന സമിതി അംഗങ്ങളെ അറിയിക്കാതെയും ഏകപക്ഷീയമായി ഫീസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. ഫീസ് വർധനവ് ഉത്തരവിന്റെ കോപ്പി പ്രവർത്തകർ കത്തിച്ചു.