കരാർ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ
1496343
Saturday, January 18, 2025 6:43 AM IST
കാട്ടാക്കട : കോൺട്രാക്ട് പണിക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു. മലയിൻകീഴ് മണിയറവിള ആശുപത്രിക്ക് സമീപം ബഥേൽവില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന ജയിംസ് (46)നാണ് വെട്ടേറ്റത്.
സംഭവത്തിൽ ചാല കരിമഠം കോളിയിൽ ഷാജഹാൻ (42) നെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്ച രാവിലെ ഏഴിന് മലയിൻകീഴ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ഷാജി ആശുപത്രിക്ക് സമീപം കാത്തുനിൽക്കുകയും ജയിംസ് ബൈക്കിൽ വരുമ്പോൾ തടഞ്ഞു നിറുത്തി ആക്രമിക്കുകയുമായിരുന്നു. ജയിംസ് ഇപ്പോഴും ചികിത്സയിലാണ്.