ടെക്നിക്കല്‍ കലോത്സവം ഇന്ന് സമാപിക്കും: കൊക്കൂര്‍ ഗവ. ടിഎച്ച്എസ് മുന്നില്‍
1496340
Saturday, January 18, 2025 6:33 AM IST
നെയ്യാറ്റിന്‍കര: കുളത്തൂരില്‍ നടക്കുന്ന 45 -ാമത് സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തില്‍ കൊക്കൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ പോയിന്റ് നിലയില്‍ മുന്നേറ്റം തുടരുന്നു. ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുന്നത്. തൃശൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍, കൊടുങ്ങല്ലൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍, ഷൊര്‍ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍,
ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്നിവരാണ് തൊട്ടുപിറകില്‍. കലോത്സവം ഇന്നു സമാപിക്കും. ഇന്നു വൈകുന്നേരം മൂന്നിനു സമാപന സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും.
കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി.ആര്. ഷാലിജ്, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ കെ.എന്‍. സീമ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ എന്നിവര്‍ സംബന്ധിക്കും.