പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴയും
1496341
Saturday, January 18, 2025 6:33 AM IST
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. പീഡനത്തിനു കൂട്ടുനിന്നെന്ന് ആരോപിക്കപ്പെട്ട കുട്ടിയുടെ അമ്മയെ കുറ്റക്കാരി അല്ലെന്നു കണ്ടു വെറുതെ വിട്ടു.
പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം തടവ് അനുഭവിക്കണം എന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു. വിചാരണ വേളയിൽ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്നു പറഞ്ഞെങ്കിലും അമ്മക്കെതിരായി കുട്ടി ഒന്നും പറഞ്ഞിരുന്നില്ല.