ആധുനിക സംരംഭങ്ങൾക്കൊപ്പം പരന്പരാഗത കൃഷിപാഠങ്ങളും ഉൾച്ചേരണം: ഡോ. അനിൽകുമാർ
1496339
Saturday, January 18, 2025 6:33 AM IST
തിരുവനന്തപുരം: ആധുനികമായ കൃഷി സങ്കേതങ്ങളും പരന്പരാഗത കൃഷി പാഠങ്ങളും മൂല്യങ്ങളും സംയോജിച്ചുകൊണ്ടുള്ള ഒരു കാർഷികരീതി അഭികാമ്യമാണെന്നു സംസ്ഥാന ബയോഡൈവേഴ്സിറ്റി ചെയർമാൻ ഡോ. എൻ. അനിൽകുമാർ അഭിപ്രായപ്പെട്ടു.
അനന്തപുരി ജൈവകൃഷി പഠനകളരിയുടെ വാർഷിക പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉള്ളൂർ പനച്ചവിള ലെയിനിൽ രജിഭവനിലെ പഠനക്കളരി അങ്കണത്തിലായിരുന്നു ചടങ്ങ്.
പൊതുയോഗത്തിന്റെ ഉദ് ഘാടനം ഡോ. എൻ. അനിൽ കുമാർ സപ്പോട്ട ചെടി നട്ട് നിർവഹിച്ചു.
ചടങ്ങിന് എസ്. ഭാസ്കരൻ നായർ സ്വാഗതവും അനന്തപുരി ജൈവകൃഷി പഠനകളരി പ്രസിഡന്റ് ആർ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. നേരത്തേ നടന്ന ബിസിനസ് മീറ്റ് സംസ്ഥാന കൃഷിവകുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ. എൻ. ജി. ബാലചന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഠനകളരി പ്രസിഡന്റ് ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഉള്ളൂർ ആർ. രവീന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജി. പ്രസന്നൻ വരവു-ചെലവ് കണക്ക് അവതരണം നടത്തി. ആർ. ഹരിപ്രസാദ് സ്വാഗതം ആശംസിച്ചു. വിജയകുമാർ നന്ദി പറഞ്ഞു.
ചടങ്ങിൽ മികച്ച ജൈവകാർഷകരായി തെരഞ്ഞെടുക്കപ്പെട്ട അനിൽദേവ്, വിവേക്, ലൈല, ഗീത രവീന്ദ്രൻ, നീൽ നിരഞ്ജൻ അഹമ്മദ് ഷാ എന്നിവർക്കുള്ള അവാർഡുകൾ ഡോ. എൻ. അനിൽകുമാറും ഡോ. ജി. ബൈജുവും ചേർന്ന് സമ്മാനിച്ചു.
അനന്തപുരി ജൈവ കൃഷി പഠന കളരിയുടെ അച്ചടി മാധ്യമ പുരസ്കാരം എസ്. മഞ് ജുളാദേവിയ്ക്കു സമ്മാനിച്ചു. ദൃശ്യ-മാധ്യമ പുരസ്കാരം ജനം ടിവി പ്രൊഡ്യൂസർ ദീപു കല്ലിയൂർ ഏറ്റുവാങ്ങി.