ഗുളികയിൽ മുള്ളാണി: പരാതി നൽകി
1496335
Saturday, January 18, 2025 6:33 AM IST
വിതുര : താലൂക്ക് ആശുപത്രിയിൽ നിന്നും ലഭിച്ച ഗുളികയിൽ നിന്നും മുള്ളാണി കിട്ടിയതായി പരാതി. വിതുര ഉരുളുകുന്നു സ്വദേശി വസന്തയാണ് ശ്വാസംമുട്ടലിനെ തുടർന്നു വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
ഡോക്ടർ കുറിച്ചുനൽകിയ സീമോക്സ് ഗുളിക ആശുപത്രിയിൽ നിന്നും വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് ചെറിയ ആണികൾ കണ്ടത്. തുടർന്ന് ആരോഗ്യവകുപ്പിനും പോലീസിലും പരാതി നൽകി.