ഉദ്യമോത്സവ് 2025 സംഘടിപ്പിച്ചു
1496342
Saturday, January 18, 2025 6:43 AM IST
തിരുവനന്തപുരം: മാര്‍ത്തോമാ ചര്‍ച്ച് എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനം ആഘോഷിക്കുന്നതിനായി ഉദ്യമോത്സവ് 2025 സംഘടിപ്പിച്ചു.
വിദ്യാര്‍ഥികളും ഫാക്കല്‍റ്റിയും സ്ഥാപിച്ച മുന്നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലെ 14 സ്ഥലങ്ങളിലായി 90-ല്‍ അധികം നിക്ഷേപകര്‍ക്കു ഷാര്‍ക്ക് ടാങ്ക് ശൈലിയിലുള്ള ഫോര്‍മാറ്റില്‍ അവരുടെ ആശയങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
മൂവായിരത്തിലേറെ സ്റ്റാര്‍ട്ടപ്പ് ആപ്ലിക്കേഷനുകളില്‍നിന്നാണ് ഈ സ്റ്റാര്‍ട്ടപ്പുകളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. ജോയ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്നൊവേഷന് ഓഫീസര്‍ അഭിഷേക് രഞ്ജന്‍ കുമാര്‍, സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ. എ.ജി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.