തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഐടി ജീവനക്കാരിയായ യുവതിയാണ് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്.
പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് പെണ്കുട്ടി താമസിച്ചിരുന്നത്. ഭയന്നുപോയ പെണ്കുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവര് പോലീസിൽ പരാതി നൽകുകയും ചെയ്തത്.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Tags : woman sexually assaulted trivandrum