കൊച്ചി: ഷാഫി പറമ്പില്‍ എംപിക്കെതിരേ പേരാമ്പ്രയില്‍ നടന്ന പോലീസ് അതിക്രമത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
ഒന്നര വര്‍ഷം മുമ്പ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പിരിച്ചുവിടാന്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയ ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്.
ഇയാള്‍ അറിയപ്പെടുന്ന സിപിഎം സഹയാത്രികനാണ്. ആ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ സിപിഎം ഇടപെട്ടിട്ടുണ്ട്. കമ്മീഷണറുടെ തീരുമാനം അട്ടിമറിച്ചാണിത്. എന്നിട്ട് അതേ ഉദ്യോഗസ്ഥനെക്കൊണ്ടു ഷാഫി പറമ്പിലിനെ തല്ലിക്കുകയായിരുന്നു. അതിനുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്.
144 പോലീസുകാരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതു നുണയാണെന്നും സതീശന് ആരോപിച്ചു.
Tags : Shafi parambil V.D. Satheesan