തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക്. ഒക്ടോബർ 17 മുതൽ 19 വരെയാണ് സന്ദർശനം.
മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന "മലയാളോത്സവം' പൊതുപരിപാടിയിൽ മുഖ്യമന്ത്രി സംബന്ധിക്കും.
ഒക്ടോബർ 17 ന് ദമ്മാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് പരിപാടികൾ. മുഖ്യമന്ത്രിക്കു പുറമേ സാംസ്കാരികമന്ത്രി സജി ചെറിയാന്, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
മൂന്ന് നഗരങ്ങളിലും പരിപാടിയുടെ വിജയത്തിനായി പൊതു സമൂഹത്തെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്ന് സൗദിയിലെ മലയാളം മിഷൻ ഭാരവാഹികൾ പറഞ്ഞു.
Tags : Chief Minister Saudi Arabia