പ്രസംഗം ആംഗ്യഭാഷയിൽ പരിഭാഷപ്പെടുത്തുന്ന സിസ്റ്റർ സ്മിത മേരി
കൊച്ചി: സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും വിശിഷ്ടവ്യക്തികളുടെയും പ്രസംഗങ്ങൾ, ആംഗ്യഭാഷയിൽ പരിഭാഷപ്പെടുത്തി സിസ്റ്റർ സ്മിത മേരി. പ്രസംഗ വേദിയ്ക്കു സമീപം നിന്നാണ് എഎസ്എംഐ സന്യാസിനിയായ സിസ്റ്റർ കേൾവി, സംസാര വൈകല്യമുള്ളവർക്കായി പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയത്.
എഎസ്എംഐ സന്യാസിനി സഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായുള്ള കോട്ടയം നീർപ്പാറയിലെ അസീസി സ്പെഷൽ സ്കൂളിന്റെ മുൻ പ്രിൻസിപ്പലാണ് സിസ്റ്റർ സ്മിത മേരി.
Tags : Droupadi Murmu Indian President