x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ല്‍ സു​ര​ക്ഷ​യി​ല്ലാതെ പെ​രു​ന്തു​രു​ത്തി- നാ​ലു​കോ​ടി ലെ​വ​ല്‍ക്രോ​സ്‌ ഭാഗം


Published: October 27, 2025 07:31 AM IST | Updated: October 27, 2025 07:31 AM IST

പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ന്‍റെ പെ​രു​ന്തു​രു​ത്തി ജം​ഗ്ഷ​ന്‍

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ല്‍ പെ​രു​ന്തു​രു​ത്തി മു​ത​ല്‍ നാ​ലു​കോ​ടി ലെ​വ​ല്‍ ക്രോ​സ് വ​രെ റോ​ഡി​ന് ആ​വ​ശ്യ​ത്തി​നു വീ​തി​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു. എം​സി റോ​ഡി​ലെ തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ 15 വ​ര്‍ഷം മു​മ്പാ​ണ് പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. എ​ന്‍എ​ച്ച്183 (എം​സി)​യി​ല്‍ പെ​രു​ന്തു​രു​ത്തി ജം​ഗ്ഷ​നി​ല്‍നി​ന്നു ബൈ​പാ​സി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്തി​നു വേ​ണ്ട​ത്ര വി​സ്തൃ​തി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സു​രക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ളും താ​ളം​തെ​റ്റി​യ നി​ല​യി​ലാ​ണ്.

ഈ ​ജം​ഗ്ഷ​ന്‍ മു​ത​ല്‍ നാ​ലു​കോ​ടി ലെ​വ​ല്‍ ക്രോ​സ് വ​രെ റോ​ഡി​ന് ബൈ​പാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള വീ​തി​യി​ല്ല. ഈ ​ഭാ​ഗ​ത്തു​ള്ള ക​ല്ലു​ക​ട​വ് പാ​ല​വും ബ​ല​ക്ഷ​യം നേ​രി​ടു​ന്ന നി​ല​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് ഈ ​റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​നാ​ല്‍ ടൈ​ലു​ക​ള്‍ പാ​കി​യി​രി​ക്കു​ക​യാ​ണ്.

പെ​രു​ന്തു​രു​ത്തി ഭാ​ഗ​ത്തെ വ​ള​വ് നി​വ​ര്‍ത്താ​ന്‍ ന​ട​പ​ടി​യി​ല്ല

ഈ ​ബൈ​പാ​സി​ന്‍റെ പെ​രു​ന്തു​രു​ത്തി ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വ​ള​വു നി​വ​ര്‍ക്കാ​നും നാ​ലു​കോ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് വീ​തി​ കൂ​ട്ടാ​നും വ​ര്‍ഷ​ങ്ങ​ള്‍ക്കു​ മു​മ്പ് പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും അ​ധി​കാ​രി​ക​ളു​ടെ നി​സം​ഗ​ത​ മൂ​ലം ന​ട​ന്നി​ട്ടി​ല്ല. തി​രു​വ​ല്ല പി​ഡ​ബ്ല്യു​ഡി ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഭാ​ഗ​മാ​ണി​ത്.
നാ​ലു​കോ​ടി ലെ​വ​ല്‍ ക്രോ​സി​ല്‍ മേ​ല്‍പ്പാ​ലം നി​ര്‍മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും നീ​ളു​ക​യാ​ണ്. ക​വി​യൂ​ര്‍ റോ​ഡ് നി​ര്‍മാ​ണം ത​ട​സ​പ്പെ​ട്ട​തി​നാ​ല്‍ നാ​ലു​കോ​ടി ക​വ​ല​യു​ടെ വി​ക​സ​ന​വും ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​യ തെ​ങ്ങ​ണ​-കു​ന്നും​പു​റം

പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ല്‍ തെ​ങ്ങ​ണ​ മു​ത​ല്‍ കു​ന്നും​പു​റം​ വ​രെ ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​യി. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ ശ​ബ​രി​മ​ല പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി മൂ​ന്ന​ര​ക്കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​തോ​ടെ ഇ​ത്ര​യും ഭാ​ഗ​ത്തെ യാ​ത്ര സു​ഗ​മ​മാ​യി​ട്ടു​ണ്ട്.

നി​വ​രാ​തെ ഡീ​ല​ക്‌​സ് പ​ടി വ​ള​വ്

എ​ന്നാ​ല്‍, ഈ ​ഭാ​ഗ​ത്തു​ള്ള ഡീ​ല​ക്‌​സ് പ​ടി വ​ള​വ് നി​വ​ര്‍ത്തി സു​ര​ക്ഷ വ​ര്‍ധി​പ്പി​ച്ച് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യാ​ണ്. പ​ദ്ധ​തി​ക്കാ​യി 2016ല്‍ ​അ​ന്ന​ത്തെ എം​എ​ല്‍എ സി.​എ​ഫ്. തോ​മ​സ് ത​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഡീ​ല​ക്‌​സ്പ​ടി വി​ക​സ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ്ധ​തി​ക്കാ​യി അ​ധി​കാ​രകേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി​ക​ള്‍ നീ​ങ്ങാ​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

തെ​ങ്ങ​ണ​യി​ലും കു​രു​ക്ക്

ഈ ​ബൈ​പാ​സി​ന്‍റെ തെ​ങ്ങ​ണ ക്ഷേ​ത്ര ഭാ​ഗം മു​ത​ല്‍ തെ​ങ്ങ​ണ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്ക് സ​ര്‍വ​സാ​ധാ​ര​ണ​മാ​ണ്. ഈ ​ഭാ​ഗ​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​നി​ല്‍ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ മാ​റ്റി​ സ്ഥാ​പി​ച്ചും അ​ന​ധി​കൃ​ത ക​യ്യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ചും കു​രു​ക്ക​ഴി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Ettumanoor Local News Nattuvishesham Kottayam

Recent News

Up