ബെന്നി ചിറയില്‍
ചങ്ങനാശേരി: കുടുംബവീതമായി ലഭിച്ച ഭൂമി നിര്‍ധനര്‍ക്കു വീടുവയ്ക്കാന്‍ വീതിച്ചു നല്കി പ്രവാസി ദമ്പതികള്‍. തകഴി കേളമംഗലം ഗ്രീന്‍ വില്ല കെ.എ. തോമസ്-ഏലിയാമ്മ ദമ്പതികളാണ് 22 സെന്റ് സ്ഥലം നിര്‍ധനര്‍ക്ക് കിടപ്പാടത്തിനായി കുന്നന്താനം പഞ്ചായത്തിനു കൈമാറിയത്.
ഏലിയാമ്മയ്ക്ക് മാതാപിതാക്കള്‍ കുടുംബവീതമായി മല്ലപ്പള്ളി ചെങ്ങരൂര്ച്ചിറയ്ക്കടുത്ത് നല്കിയ സ്ഥലമാണ് ദാനമായി നല്‍കിയത്.
തോമസും ഏലിയാമ്മയും കഴിഞ്ഞ 40 വര്‍ഷമായി വിയന്നയിലാണ്. തന്റെ കുടുംബവീതം പാവപ്പെട്ടവര്‍ക്ക് സമ്മാനിക്കണമെന്ന ഏലിയാമ്മയുടെ ആഗ്രഹത്തിന് തോമസും മക്കളായ പിങ്കിയും ഡോ. ചിഞ്ചുവും സമ്മതം നല്‍കുകയായിരുന്നു.
വസ്തുകിട്ടിയതോടെ നാലു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കുന്നതിനുള്ള ശ്രമത്തിലാണ് കുന്നന്താനം പഞ്ചായത്ത് അധികൃതര്‍.
Tags : Local News Nattuvishesham Kottayam