അപകടത്തിൽ തകർന്ന സ്കൂട്ടർ.
തലയോലപ്പറമ്പ്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനു പരിക്ക്. വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര കൊച്ചുപറമ്പിൽ പ്ലിനു മാത്യു(45)വിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 7.45ന് തലയോലപ്പറമ്പ് നൈസ് തിയറ്ററിനു സമീപമായിരുന്നു അപകടം. വൈക്കം ഭാഗത്തേക്കുവന്ന കാറും തലയോലപ്പറമ്പിലേക്കു വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ തലയ്ക്കു പരിക്കേറ്റ പ്ലിനു മാത്യുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിൽസയ്ക്കായി ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്ററിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
Tags : Local News Nattuvishesham Kottayam