സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ ഈസ്റ്റ് സോണ്‍ വനിതാരവം ബിഷ
പുന്നവേലി: സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സാധ്യതകളില്ലാത്തവരെയും സഹായിക്കുന്നത് മനുഷ്യസ്നേഹത്തിന്റെ ബഹിര്സ്ഫുരണമെന്ന് ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്. സിഎംഎസ് ഹൈസ്കൂള്‍ മൈതാനിയില്‍ നടന്ന സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം ഈസ്റ്റ് സോണ്‍ വനിതാരവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സ്ത്രീജനസഖ്യം പ്രസിഡന്റ് ഡോ. ജെസി സാറാ കോശി അധ്യക്ഷത വഹിച്ചു.
മഹായിടവക വൈദിക സെക്രട്ടറി റവ. അനിയന് കെ. പോള്‍, ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ്, വനിതാരവം ജനറല്‍ കണ്‍വീനര്‍ റവ. ഷിബിന്‍ വർഗീസ്, വൈദിക ജില്ലാ ചെയര്മാന്മാരായ റവ. ദാസ് ജോര്‍ജ്, റവ. ഡാനിയേല്‍ എം. ജേക്കബ്, റവ. ഷാജി എം. ജോണ്സണ്, സ്ത്രീ ജനസഖ്യം വൈസ്പ്രസിഡന്റ് ഡോ. സാലി ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. ഗ്രേസ് നിഷ നൈനാന് എന്നിവര്‍ പ്രസംഗിച്ചു.
മുണ്ടക്കയം, മല്ലപ്പള്ളി, പുന്നവേലി വൈദിക ജില്ലകളിലെ ഇടവകകളിലെ വനിതകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യമേള, കലാ സന്ധ്യ, കുടുംബ സംഗമം എന്നിവയും വനിതാരവത്തോടനുബന്ധിച്ച് നടന്നു. വനിതാരവത്തില്നിന്ന് ലഭിച്ച തുക മഹായിടവക സ്ത്രീജനസഖ്യത്തിന്റെ ജീവകാരുണ്യ പദ്ധതികളിലേക്ക് കൈമാറി.
Tags : Bishop Dr. Malayil Local News Nattuvishesham Kottayam