x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സംസ്ഥാന സ്കൂൾ കായികമേളയിൽ ഒ​റ്റ​ലാ​പ്പി​ല്‍ പാ​ല​ക്കാ​ട്


Published: October 29, 2025 02:59 AM IST | Updated: October 29, 2025 02:59 AM IST

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​ദൂ​ര ഓ​ട്ട​ത്തി​ലും പ​തി​വു തെ​റ്റി​യി​ല്ല. പാ​ല​ക്കാ​ട് കു​തി​ച്ചു. മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന 400 മീ​റ്റ​റി​ല്‍ ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലും സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ലും പാ​ല​ക്കാ​ട് സ്വ​ര്‍​ണം നേ​ടി.

ആ​ദ്യം ന​ട​ന്ന സ​ബ് ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് കു​ള​ത്തു​വ​യ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ളി​ലെ അ​ല്‍​ക്ക ഷി​നോ​ജ് സ്വ​ര്‍​ണം നേ​ടി.

അ​ല്‍​ക്ക​യു​ടെ ര​ണ്ടാം സ്വ​ര്‍​ണ​മാ​യി​രു​ന്നു. 600 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണ​വും 200മീ​റ്റ​റി​ല്‍ വെ​ള്ളി​യും അ​ല്‍​ക്ക നേ​ടി​യി​രു​ന്നു. 59.96 സെ​ക്ക​ന്‍​ഡി​ലാ​ണ് അ​ല്‍​ക്ക​യു​ടെ സ്വ​ര്‍​ണം.

സ​ബ് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ നാ​വാ​മു​കു​ന്ദ സ്‌​കൂ​ളി​ലെ നീ​ര​ജ് 55.58 സെ​ക്ക​ന്‍​ഡി​ല്‍ സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി.

ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ത്തി​ല്‍ പാ​ല​ക്കാ​ട് സ്വ​ര്‍​ണ​മ​ണി​ഞ്ഞു.

പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ സ്വ​ര്‍​ണം നേ​ടി​യ പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സി​ലെ നി​വേ​ദ്യ ക​ലാ​ധ​ര്‍ 57.8 സെ​ക്ക​ന്‍​ഡി​ലാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്. 800 മീ​റ്റ​റി​ലും 1500 മീ​റ്റ​റി​ലും സ്വ​ര്‍​ണം നേ​ടി​യ നി​വേ​ദ്യ​യു​ടെ മൂ​ന്നാം സ്വ​ര്‍​ണ​മാ​ണ്.

ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ പാ​ല​ക്കാ​ട് കോ​യ​ല്‍​മ​ന്നം സി​എ​എ​ച്ച്എ​സി​ലെ എ​സ്. സി​നി​ല്‍ 49.48 സെ​ക്ക​ന്‍​ഡി​ല്‍ സ്വ​ര്‍​ണം നേ​ടി. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ലും പാ​ല​ക്കാ​ടി​നാ​ണ് സ്വ​ര്‍​ണം, വ​ട​വ​ന്നൂ​ര്‍ സ്‌​കൂ​ളി​ലെ ത​ന്നെ ഷാ​മി​ല്‍ ഹു​സൈ​ന്‍ ഒ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്തു. 48.68 സെ​ക്ക​ന്‍​ഡാ​ണ് ഷാ​മി​ലി​ന്‍റെ സ​മ​യം.

സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ആ​ല​പ്പു​ഴ​യി​ലെ വി.​ജെ. ന​വ്യ 58.72 സെ​ക്ക​ന്‍​ഡി​ല്‍ സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി. ഗ​വ​ണ്‍​മെ​ന്‍റ് ഡി​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് ന​വ്യ.

Tags : state school sports meet Palakkad

Recent News

Up