പിറവത്ത് കണ്ണീറ്റുമലയിൽ ഗ്രീൻ ഹിൽ പാർക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു നിർവഹിക്കുന്നു.
പിറവം: കണ്ണിറ്റുമലയിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ഗ്രീൻ ഹിൽ പാർക്ക് തുറന്നു. ഇവിടുത്തെ മാലിന്യ സംസ്കരണ പ്ലാന്റിന്റെയും, പൊതു ശ്മശാനത്തിന്റെയും അടുത്താണ് അനുബന്ധ പണികൾ പൂർത്തിയാക്കി 1.42 കോടി രൂപ ചിലവഴിച്ച് പാർക്ക് പൂർത്തിയാക്കിയത്.
ഇതിനൊപ്പം ശ്മശാനത്തിന്റെ തകര്‍ന്ന് കിടന്ന സംരക്ഷണ ഭിത്തി നിര്‍മിക്കുകയും സംസ്കരണ പ്ലാന്റിന്റെ പുകക്കുഴല്‍ മാറ്റി സ്ഥാപിക്കുകയും, പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ നിര്‍മാണവും നടത്തി. ഇതിനടുത്ത് തന്നെ ഒരേക്കറോളം സ്ഥലം വാങ്ങിയാണ് പാർക്ക് പൂർത്തിയാക്കിയത്. പാർക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു നിർവഹിച്ചു.
ഉപാധ്യക്ഷന്‍ കെ.പി. സലിം അധ്യക്ഷത വഹിച്ചു.
Tags : Piravom Greenhill Park