വൈപ്പിൻ: മോട്ടോർ സൈക്കിളിടിച്ച് വയോധികന് ഗുരുതര പരിക്ക്. മുരുക്കുംപാടം പുതുവൽ സ്ഥലത്ത് മുരളി -72 ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സംസ്ഥാനപാതയിൽ മുരുക്കുംപാടം വാട്ടർ ടാങ്കിന് സമീപത്തായിരുന്നു അപകടം.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തി. മോട്ടോർ സൈക്കിൾ ഓടിച്ചയാൾക്കെതിരെ ഞാറയ്ക്കൽ പോലീസ് കേസെടുത്തു.