District News
ആലുവ: പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് ഓഡിറ്റോറിയത്തിൻെറ പ്രവേശന കവാടം തകർന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് കുട്ടമശേരി സർക്കുലർ ജംഗ്ഷനിൽ കൺവെൻഷ്യ കൺവൻഷൻ സെന്ററിനു മുന്നിലാണ് അപകടം. നിസാര പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്.
ആലുവയിൽ നിന്ന് കോഴിവേസ്റ്റുമായി പെരുമ്പാവൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ഓഡിറ്റോറിയത്തിനോട് ചേർന്ന വീടിന്റെ മതിലും തകർന്നിട്ടുണ്ട്. വളവ് ആയതിനാൽ സ്ഥിരമായി അപകടം ഉണ്ടാകുന്ന മേഖലയാണിത്.
District News
റാന്നി: ജല അഥോറിറ്റി പൈപ്പ് മാറ്റലിനായി എടുത്തിരുന്ന കുഴി ശരിയായി മൂടാത്തതിനേത്തുടര്ന്ന് കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെറുകുളഞ്ഞി സ്വദേശിനി അനൂപ സുകുമാരനാണ് പരിക്കേ്റത്. മുന്‍നിരയിലെ നാലു പല്ലുകള്‍ നഷ്ടമായ അനൂപയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇട്ടിയപ്പാറ - ഒഴുവന്‍ പാറ - വടശേരിക്കര റോഡിന്റെ ഭാഗമായ ഇട്ടിയപ്പാറ - കോളജ് റോഡില്‍ ഇന്നലെ രാവിലെ 9.40 ഓടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ രാവിലെ ജോലിക്കായി സ്കൂട്ടറില്‍ വരുമ്പോള്‍ സ്കൂട്ടര്‍ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിയുകയായിരുന്നു. അതേ സമയം റോഡ് പണിയുമായി ബന്ധപ്പെട്ട് ജല അഥോറിറ്റി പൈപ്പുകള്‍ മാറ്റുന്ന ജോലിയില്‍ നടന്നു വരികയായിരുന്നെന്ന് പറയുന്നു.
ഇതിനായി റോഡിനു കുറുകെ ഇന്നലെ എടുത്തിരുന്ന കുഴി നന്നായി മൂടാത്തതു മൂലം മഴയില്‍ മണ്ണൊലിപ്പുണ്ടാവുകയും കുഴി വീണ്ടും രൂപപ്പെടുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പറയപ്പെടുന്നു.
Kerala
പാലക്കാട്: കൊപ്പം പുലാമന്തോൾ പാതയിൽ കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
ആസാം സ്വദേശികളായ മുഹമ്മദ് റിബൂൾ ഹുസൈൻ (22), ഖലിലുൽ റഹ്മാൻ (29) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: ഗോവയിലെ അഗസെമില് ബൈക്ക് അപകടത്തില്‍ മലയാളികളായ രണ്ട് അഗ്നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു.
ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന് ഹരിഗോവിന്ദ് (22), കണ്ണൂര്‍ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്.
കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്നു ഗോവയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടയില്‍ അഗസയിമിനും, ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിലായിരുന്നു അപകടം.
അവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണ് ലഭിച്ച വിവരം.
ചൊവ്വാഴ്ചയാണ് ഹരിയുള്‍പ്പെടെയുള്ള സേനാംഗങ്ങള്‍ നാവികസേനയുടെ കപ്പല്‍മാര്‍ഗം ഗോവയിലെത്തിയത്.
നാലുവര്‍ഷത്തെ അഗ്നിവീര്‍ സേവനത്തിന്റെ മൂന്നാംവര്‍ഷത്തിലായിരുന്നു ഇവർ. മൃതദേഹം ഗോവ മെഡിക്കല്‍ കോളജ് (ജിഎംസി) ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച രാവിലെ നേവി ഉദ്യോഗസ്ഥര്‍ മോര്‍ച്ചറിയിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
ഹരിഗോവിന്ദിന്റെ ബന്ധുക്കള്‍ ഗോവയിലേക്ക് പുറപ്പെട്ടു. കൊല്ലം ജില്ലാ ആശുപത്രിയില്‍ ഹെഡ് നഴ്സായ പി.കെ. ഷീജയാണ് ഹരിഗോവിന്ദിന്റെ അമ്മ. സഹോദരി: ഡോ. അനന്യ പ്രസന്നന്.
District News
കൊച്ചി: പെരുമ്പാവൂരിൽ ടണലിൽ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി രവി കിഷൻ ആണ് മരിച്ചത്. ഓടക്കാലിയിലെ റൈസ് കോ എന്ന അരി മില്ലിലാണ് സംഭവം.
ഒരാഴ്ച മുൻപാണ് രവി കിഷൻ ഇവിടെ എത്തിയത്. ചാരം പുറത്തേക്ക് തള്ളുന്നതിന് വി ആകൃതിയിൽ നിർമിച്ച ടണലിലേക്ക് രവി കിഷൻ കാൽ വഴുതി വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രവി കിഷനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.
എന്നാൽ അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു. നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം. സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടക്കുന്നുണ്ട്.
Kerala
ആലപ്പുഴ: തുറവൂരിൽ വാഹനാപകടത്തിൽ 12 വയസുകാരൻ മരിച്ചു. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്.
ദേശീയപാതയിൽ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം ശബരീശൻ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
നിഷാദും ശബരീശൻ അയ്യനും ശബരീശന്റെ സഹോദരനും ഒന്നിച്ച് തുറവൂരിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശൻ അയ്യൻ തെറിച്ചു വീണ് സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു.
ബസിന്റെ പിൻചക്രം കയറിയിറങ്ങി ശബരീശൻ തൽക്ഷണം മരിച്ചു. പരിക്കേറ്റ നിഷാദും ശബരീശന്റെ സഹോദരനും തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരി മരിച്ചു. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്.
കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നാട്ടുകാർ ഓടിക്കൂടി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
തൊടുപുഴ: ശങ്കരപ്പിള്ളിയിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Kerala
മലപ്പുറം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം പെരുമ്പറമ്പിലുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. രാത്രിയിലടക്കം പ്രദേശത്ത് മഴ പെയ്തിരുന്നു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
കൊച്ചി: കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇല്ലാഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെന്റ് കുര്യാക്കോസ് സ്കൂളിലെയും ബസുകളാണ് കൂട്ടിയിടിച്ചത്.
കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 12 കുട്ടികൾക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
Kerala
തിരുവല്ല: രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ യുവാവ് മരിച്ചു. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയൽ പള്ള്യാലിൽ ജലീലിന്റെയും സജ്നയുടേയും മകൻ മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്.
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം.
തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറിൽ ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു.
പക്ഷാഘാതം വന്ന രോഗിയെ താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസുമായാണ് സ്കൂട്ടർ കൂട്ടി ഇടിച്ചത്.
ഉടൻ മറ്റ് രണ്ട് ആംബുലൻസുകൾ എത്തിച്ചു. പക്ഷാഘാതം വന്ന രോഗിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഷിഫാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വയറിന്റെ ഭാഗത്തും തലയ്ക്കും ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
NRI
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മമ്പറം സ്വദേശി സഫ്വാൻ നാസർ(22) ആണ് മരിച്ചത്.
വി.കെ. നാസറിന്റെയും സെറൂജയുടെയും മകനാണ്. സഹോദരങ്ങൾ: സിനാൻ (ഖത്തർ), മുഹമ്മദ് സിദാൻ.
മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Kerala
കോഴിക്കോട്: താമരശേരിയിൽ സ്കൂട്ടറിന് മുന്നിൽ തെരുവുനായ ചാടി രണ്ട് യുവതികൾക്ക് പരിക്കേറ്റു. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം.
പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് പരിക്കേറ്റത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഇരുവരെയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
NRI
ഉമ്മുൽഖുവൈൻ: താനൂർ സ്വദേശി സക്കീർ(38) യുഎഇയിൽ ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂസനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.
മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി - ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്ല.
National
ലക്നോ: ഉത്തർപ്രദേശിലെ മഹാരാജാഗഞ്ചിൽ അമിത വേഗതയിലെത്തിയ പിക്ക്അപ്പ് വാഹനം ബൈക്കിൽ ഇടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റു. പനിയാര-പാർട്ടാവൽ റോഡിലാണ് സംഭവം.
ഭരംപൂർ ഗ്രാമത്തിൽ താമസിക്കുന്ന മാതൃസഹോദരി കമർജഹാൻ (30), സഹോദരൻ അക്രം(18) എന്നിവർക്കൊപ്പം യാത്ര ചെയ്ത ഷമാദ്(നാല്)ആണ് മരിച്ചത്.
അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് പോലീസ് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: മുക്കത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരൻ മരിച്ചു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്റെ മകൻ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്.
സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നു.
മുക്കം നോര്‍ത്ത് കാരശേരിയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
National
ജയ്പുർ: രാജസ്ഥാനിലെ ഫാഗി ടൗണിൽ കാർ മരത്തിലിടിച്ച് അപകടം. മരത്തിലിടിച്ചതിന് ശേഷം കാറിന് തീപിടിച്ചു.
കാറിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാത്തെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഫാഗി ടൗണിൽ വച്ച് നിയന്ത്രണം വിട്ട കാർ ആര്യവേപ്പ് മരത്തിലിടിക്കുകയായിരുന്നു. തുടർന്ന് കാറിന് തീപിടിച്ചു.
കാർ പൂർണമായും കത്തിനശിച്ചു. ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ഭൈര്‍വ അപകടസ്ഥലം സന്ദർശിച്ചു.
National
ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിലെ എൻഎച്ച് -44 (ഹൈദരാബാദ്-ബംഗുളൂരു ഹൈവേ)ൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
ആന്ധ്രാപ്രദേശിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രയിൽ താരം സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കുകളില്ലാതെ വിജയ് ദേവരകൊണ്ട രക്ഷപ്പെട്ടു.
വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച വാഹനത്തിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളു.
District News
തിരുവനന്തപുരം: ആറ്റിങ്ങലിൽ കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് പാലത്തിനു സമീപം രാവിലെ ആറോടെയായിരുന്നു സംഭവം. തോട്ടയ്ക്കാട് സ്വദേശി മീന (40) ആണ് മരിച്ചത്. ഒൻപതാംക്ലാസുകാരനായ മകൻ അഭിമന്യുവിന് അപകടത്തിൽ പരിക്കേറ്റു.
മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു മീന. ദേശീയപാതയിൽ യു ടേൺ എടുക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മീന സ്ഥലത്തുതന്നെ മരിച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിലെ കബീർദാം ജില്ലയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ചിൽപി പോലീസ് സ്റ്റേഷന്റെ കീഴിലുള്ള അകാൽഗാരിയ ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.
പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ റായ്പുരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. കോൽക്കത്തയിലേയ്ക്കുള്ള ട്രെയിൻ കയറുവാനായി ബിലാസ്പുരിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
Kerala
ആലപ്പുഴ: പുന്നപ്രയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായ ബസ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
Kerala
മലപ്പുറം: മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം. മഞ്ചേരി നറുകരയിലാണ് സംഭവം.
അപകടത്തിൽ അഞ്ച് വയസുകാരനായ ഇസിയാൻ മരിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
District News
ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. നീർക്കുന്നം വെളിമ്പറമ്പിൽ അബ്ദുസലാമിന്റെ മകൻ സഹലാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവെ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിച്ചാണ് കാർ നിന്നത്.
ഉടൻ തന്നെ ആയിഷയെയും സഹലിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ സഹൽ മരിച്ചു. പുന്നപ്ര ജെബിഎസ് സ്കൂളിലെ വിദ്യാർഥിയാണ് സഹൽ.
District News
കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. വൈറ്റില- തൃപ്പൂണിത്തുറ റൂട്ടിൽ ചന്പക്കര മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈറ്റില ഭാഗത്ത് നിന്ന് വന്ന ബൈക്ക് ചമ്പക്കര പാലത്തിന്റെ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലർ സി.പി. 953ൽ ഇടിയ്ക്കുകയായിരുന്നു. കുട്ടനാട് രജിസ്ട്രേഷനനിലുള്ള ബൈക്ക് ആണ് അപകടത്തിൽപെട്ടത്.
Kerala
ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. നീർക്കുന്നം വെളിമ്പറമ്പിൽ അബ്ദുസലാമിന്റെ മകൻ സഹലാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവെ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിച്ചാണ് കാർ നിന്നത്.
ഉടൻ തന്നെ ആയിഷയെയും സഹലിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ സഹൽ മരിച്ചു. പുന്നപ്ര ജെബിഎസ് സ്കൂളിലെ വിദ്യാർഥിയാണ് സഹൽ.
Kerala
കൊച്ചി: കണ്ണമാലിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. എംഎസ്സി കമ്പനിയുടെ കപ്പലാണ് ഇടിച്ചത്. കണ്ണമാലിക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.
ബുധനാഴ്ച വൈകിട്ട് അഞ്ചിന് ശേഷമായിരുന്നു സംഭവം. നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്ന ബോട്ടിലേക്ക് കപ്പല്‍ വന്നിടിക്കുകയായിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വള്ളത്തിന് സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്. പള്ളിത്തൊഴു സ്വദേശി സ്റ്റാലിന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘പ്രത്യാശ’ എന്ന ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്. കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
Kerala
കോട്ടയം: തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.
കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ്, വൈക്കം സ്വദേശി റിദ്ദീഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
അർധരാത്രിയിൽ തലപ്പാറ കൊങ്കിണിമുക്കിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം സ്തംഭിച്ചു.
NRI
വാഷിംഗ്ടൺ: യുഎസിൽ അനധികൃതമായി എത്തുകയും നിരവധി വാഹനാപകടങ്ങൾക്ക് കാരണക്കാരനാകുകയും ചെയ്ത പ്രതാപ് സിംഗ് എന്ന ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തു. 2024 ജൂണിൽ കലിഫോർണിയയിൽ ഇയാൾ ഓടിച്ചിരുന്ന ട്രക്ക് ഇടിച്ച് അഞ്ച് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കുട്ടിയുടെ രണ്ടാനച്ഛനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അന്ന് നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യവുമുണ്ടായി. മൂന്നാഴ്ചയോളം കോമയിൽ കഴിഞ്ഞ കുട്ടിക്ക് ആറു മാസം നീണ്ട ചികിൽസയും വേണ്ടിവന്നു.
തലയോട്ടിക്ക് ക്ഷതമേറ്റ കുട്ടിക്ക് ജീവിതാവസാനം വരെ തെറാപ്പി ആവശ്യമാണ്. 2022 ഒക്ടോബറിൽ അനധികൃതമായി തെക്കൻ അതിർത്തി കടന്നെത്തിയ ഇയാളെ ജോ ബൈഡൻ സർക്കാർ സമൂഹത്തിലേക്കു തുറന്നുവിട്ടുവെന്നു ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് (ഡിഎച്ച്എസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അപകടകരമായ വേഗതയിൽ ട്രക്ക് ഓടിക്കുകയാണു പ്രതാപ് സിംഗ് ചെയ്തതെന്നും വിവരമുണ്ട്. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമിന്റെ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റാണ് ഇത്തരക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതെന്ന് ഡിഎച്ച്എസ് മേധാവി ക്രിസ്റ്റി നോഎം ആരോപിച്ചു.
Kerala
ഇരുമ്പനം: സ്കൂട്ടറിൽ കാർ തട്ടിയതിനെത്തുടർന്ന് റോഡിൽ വീണ ഐടി ജീവനക്കാരി പിന്നാലെ വന്ന ലോറിക്കടിയിൽപ്പെട്ട് മരിച്ചു. ഇരുമ്പനം മനയ്ക്കപ്പടിക്കു സമീപം കുഴിവേലിൽ വീട്ടിൽ പരേതനായ ഷാജിയുടെ മകൾ ശ്രീലക്ഷ്മി (23) യാണു മരിച്ചത്.
കാക്കനാട് ആബാ സോഫ്റ്റിലെ ജീവനക്കാരിയായ ശ്രീലക്ഷ്മി ജോലിക്കു പോകവെ വെള്ളിയാഴ്ച രാവിലെ 8.30ഓടെ വടക്കേ ഇരുമ്പനം എച്ച്പി പെട്രോൾ പമ്പിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലായിരുന്നു അപകടം. ശ്രീലക്ഷ്മി സഞ്ചരിച്ച സ്കൂട്ടറിന്റെ മിററിൽ എതിരേ വന്ന കാർ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു.
റോഡിലേക്കു വീണ ശ്രീലക്ഷ്മിയുടെ തലയിലൂടെ പിന്നാലെ വരികയായിരുന്ന ടാങ്കർ ലോറി കയറിയിറങ്ങുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.
Kerala
മലപ്പുറം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം വികെ പടിക്ക് സമീപത്തെ വലിയപറമ്പില്‍ വെള്ളിയാഴ്ച രത്രി ഒമ്പതിനുണ്ടായ അപകടത്തിൽ വൈലത്തൂര്‍ സ്വദേശി ഉസ്മാനും മറ്റൊരാളുമാണ് മരിച്ചത്.
മരിച്ച രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
District News
കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതി ക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 ഓടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപ കടം. വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.
Kerala
കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 ഓടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.
Kerala
തൊടുപുഴ: സിനിമാ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജടക്കം നാലുപേർക്ക് പരിക്ക്. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ച് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നടൻ ദീപക് പറബോലിനും പരിക്കേറ്റു.
ഷാജി കൈലാസിന്റെ പുതിയ സിനിമയായ വരവിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൊക്കേഷനിൽ നിന്ന് തിരികെ വരുമ്പോൾ തലയാറിന് സമീപം ജീപ്പ് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
Kerala
ചവറ: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൊബൈൽ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ നീണ്ടകര ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തുണ്ടായ അപകടത്തിൽ ശക്തികുളങ്ങര ശ്രീദേവി നിവാസിൽ എസ്.ശ്രീജിത്ത് (30) ആണ് മരിച്ചത്.
ഒരേ ദിശയിലേക്ക് വന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ നീണ്ടകര താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട മറ്റൊരു സ്കൂട്ടറിലെ യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.
കാവനാട് ജംഗ്ഷനിൽ മൊബൈൽ ഷോപ്പ് നടത്തിവരിക ആയിരുന്നു ശ്രീജിത്ത്. ചവറയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
മുംബൈ: മഹാരാഷ്ട്രയിൽ ബൈക്ക് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവിനും മൂന്നു വയസുകാരിയായ മകൾക്കും ദാരുണാന്ത്യം. താനെ ജില്ലയിലെ ഭിവണ്ടിയിലാണ് സംഭവം.
സുഖമില്ലാതിരുന്ന കുട്ടിയുമായി യുവാവ് ആശുപത്രിയിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പഡ്ഗ പ്രദേശത്ത് ഉച്ചയ്ക്കാണ് സംഭവം നടന്നതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (താനെ റൂറൽ) അൻമോൾ മിത്തൽ പിടിഐയോട് പറഞ്ഞു.
പഡ്ഗയിലെ ബോറിവാലി നിവാസിയായ സഹീം മഖ്ബൂൽ ഖോട്ട് ഭാര്യയ്ക്കും മൂന്ന് വയസുള്ള മകൾക്കുമൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. ഖോട്ട് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മകളും പിന്നാലെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
NRI
ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മാതമംഗലം സ്വദേശിയായ വി.വി. ശരത്(42) ആണ് മരിച്ചത്.
ശങ്കരൻകുട്ടി (റിട്ട. സെൻട്രൽ ഡിഫൻസ് അക്കൗണ്ടന്റ്സ്) - വത്സല (റിട്ട. അധ്യാപിക) ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജലി (യുഎസ്). മക്കൾ: ഇന്ദ്ര, സാറ (ഇരുവരും യുഎസിൽ വിദ്യാർഥിനികൾ).
NRI
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു. കുറുമുള്ളൂർ കണിയാംപറന്പിൽ പരേതനായ സിറിയക്കിന്റെയും മോളി ചെമ്മാച്ചേലിന്റെയും മകൻ നവീഷ് ലൂക്ക് സിറിയക്(42) ആണ് മരിച്ചത്.
സംസ്കാരം ചൊവ്വാഴ്ച ഷിക്കാഗോയിൽ. ഭാര്യ ജിനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗം. മക്കൾ: നേതൻ, ജയിംസ്, ജിയാന. സഹോദരങ്ങൾ: നവീൻ, പ്രറ്റി മുടിക്കുന്നേൽ (ഇരുവരും അമേരിക്ക).
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പരേതന്റെ ആത്മശാന്തിക്കായി കുർബാനയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും.
Kerala
കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ സ്കൂട്ടർ ബസിൽ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു.
കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി 10 പേർ മരിച്ചു. 40ലധികം ആളുകൾക്ക് പരിക്കേറ്റു.
മെക്സിക്കോ സിറ്റിയിൽ നിന്ന് 130 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അറ്റ്ലകോമുൾകോ പട്ടണത്തിലെ വെയർഹൗസുകളുടെയും ഫാക്ടറികളുടെയും വ്യാവസായിക മേഖലയിലെ ഒരു ക്രോസിംഗിലാണ് അപകടം.
<blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">??? MEXICO BUS-TRAIN COLLISION <br><br>?A train collided with a double-deck bus in Atlacomulco, northwest of Mexico City, killing at least 8 people and injuring 45 early Monday. Authorities are still working at the crash site in an industrial zone. Cause remains under investigation.… <a href="https://t.co/xd5hVtOshr">pic.twitter.com/xd5hVtOshr</a></p>— Info Room (@InfoR00M) <a href="https://twitter.com/InfoR00M/status/1965094471420592207?ref_src=twsrc%5Etfw">September 8, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.
Kerala
കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പിന് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ വയോധിക മരിച്ചു. ഓമന (65) ആണ് മരിച്ചത്. ആര്യങ്കാവ് നെടുമ്പാറ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
കുളത്തുപ്പുഴ മാർത്താണ്ടൻ കരയിലായിരുന്നു അപകടമുണ്ടായത്. അപകടസമയം എട്ട് പേർ ജീപ്പിലുണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
National
റായ്പുർ: ചത്തീസ്ഗഡിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് മൂന്നുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ജാഷ്പൂർ ജില്ലയിലെ ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരുദണ്ട് ഗ്രാമത്തിലാണ് സംഭവം.
ഗണപതി ഉത്സവവുമായി ബന്ധപ്പെട്ട് ഗണേശ വിഗ്രഹ നിമജ്ജനത്തിനായി നൂറിലധികം പ്രദേശവാസികൾ ഘോഷയാത്ര നടത്തിയിരുന്നു. ഇതിനിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.
വിപിൻ പ്രജാപതി (17), അരവിന്ദ് കെർകെട്ട (19), ഖിരോവതി യാദവ് (32) എന്നവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റവരെ സർഗുജ ജില്ലയിലെ അംബികാപൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ ഒരു പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് മദ്യപിച്ചിരുന്ന എസ്യുവി ഡ്രൈവർ സുഖ്സാഗർ വൈഷ്ണവിനെ (40) അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
International
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്.
ഒൻപത് പേർക്ക് പരിക്കേറ്റു. എസെക്സിൽ ഗണേഷ് വിസർജൻ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായ് ഗൗതം റാവുല്ല (30) എന്നയാൾ വെന്റിലേറ്ററിലാണ്.
പരിക്കേറ്റ മറ്റ് വിദ്യാർഥികളായ യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരും ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നീ രണ്ട് വിദ്യാർഥികളെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കെട്ടിട്ടത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. തമ്പലക്കാട് കീച്ചേരി രാജ്മോഹൻ നായരുടെ മകൻ അഭിജിത്ത് (34) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം. നിയന്ത്രണം നഷ്ടമായ വാഹനം, കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്കാൻറോൺ ലാബിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു (30), ആലപ്പാട്ടുവയലിൽ ദീപു ഗോപാലകൃഷ്ണൻ (30), ഹരി (26) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ദീപുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അഭിജിത്തിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ചയായിരുന്നു ആതിരയുടെയും വിഷ്ണുവിന്റെയും വിവാഹം.
Kerala
കണ്ണൂര്‍: ടെംപോ ട്രാവലറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാരമല സ്വദേശി ആല്‍ബര്‍ട്ടാണ് (20) മരിച്ചത്. ചൊവ്വാഴ്ച ചിറ്റാരിക്കാല്‍-ചെറുപുഴ റോഡിലെ നയര പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.
ട്രാവലര്‍ പെട്രോള്‍ പമ്പിലേക്ക് തിരിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന സ്കൂട്ടര്‍ ട്രാവലറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം ട്രാവലറിനടിയിലേക്ക് പോയി. ഗുരുതരമായി പരിക്കേറ്റ ആല്‍ബര്‍ട്ടിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: റാന്നിയില്‍ ഗ്യാസ് ശ്മശാനത്തില്‍ തീ പടര്‍ന്ന് അപകടം. സംസ്കാര ചടങ്ങുകളുടെ ഭാഗമായി കര്‍പ്പൂരം കത്തിച്ചപ്പോഴായിരുന്നു അപകടം ഉണ്ടായത്.
റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. പുതുമണ്‍ സ്വദേശിനിയായ സ്ത്രീയുടെ സംസ്കാര ചടങ്ങിനിടെയാണ് സംഭവം.
മൃതദേഹം സംസ്കരിക്കാന്‍ ഉപയോഗിക്കുന്ന ഫര്‍ണസില്‍ നിന്നും ഗ്യാസ് ചോര്‍ന്നിരുന്നു. മതപരമായ ചടങ്ങിന്റെ ഭാഗമായി ചിതയ്ക്ക് തീ കൊളുത്താന്‍ കര്‍പ്പൂരം കത്തിച്ചപ്പോൾ തീ ആളി കത്തുകയായിരുന്നു.
കര്‍പ്പൂരം കത്തിച്ച വ്യക്തിക്ക് മുഖത്തും കൈകാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പരിക്ക് ഗുരുതലമല്ലെന്നാണ് വിവരം. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്മശാനത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് അനുമതിയില്ലെന്ന് ഗ്രാമ പഞ്ചായത്ത് അറിയിച്ചു. സംഭവത്തില്‍ ശ്മശാന ജീവനക്കാര്‍ വീഴ്ച പറ്റിയെന്നും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് വിശദീകരിച്ചു.
Kerala
വയനാട്: താമരശേരി ചുരത്തിൽ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു.
ആറാം വളവിന് സമീപം വൈകിട്ട് 4.20നായിരുന്നു അപകടം. ചുരത്തിൽ ബ്ലോക്കിൽപെട്ട് വാഹനങ്ങൾ നിർത്തിയിരിക്കെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
മൂന്ന് കാറും ബൈക്കുമടക്കം ഏഴു വാഹനങ്ങൾ തകർന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Kerala
കണ്ണൂർ: പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരിക്ക്. ഗുണ്ടൽപ്പേട്ടിൽ നിന്നും വരികയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി എട്ടോടെ പാലപ്പുഴ - പെരുമ്പുന്ന മലയോര ഹൈവേയിലാണ് സംഭവം.
റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഫയർഫോഴ്സ് സംഘമെത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കിയത് ശ്രമകരമായിട്ടാണ്. പരിക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: തേവരയില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് അപകടം.
എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിന് സമീപമുള്ള പാലം ഇറങ്ങിവരുമ്പോള്‍ പിന്നാലെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ തട്ടിയതോടെ ഗോവിന്ദ് ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബസ് അമിതവേഗതയിലായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തൃശൂര്‍: അയ്യന്തോളില്‍ ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ലാലൂര്‍ സ്വദേശി ആബേല്‍(24) ആണ് മരിച്ചത്.
ഇന്ന് രാവിലെ അയ്യന്തോള്‍ മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ബസിനടിയില്‍പെടുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് ആബേല്‍.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അരിയാട്ടുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. കാരേറ്റ് പുളിമാത്ത് ഭഗവതിക്ഷേത്രത്തിനു സമീപം പാറമുകളിൽ താമസിക്കുന്ന ബീന(48) ആണ് മരിച്ചത്.
വെഞ്ഞാറമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആരുഡിയിൽ ഫ്ലവർ മില്ലിലെ ജീവനക്കാരിയായിരുന്നു ബീന. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം. യന്ത്രം നിർത്തുന്നതിനായി സ്വിച്ചിനടുത്തേക്കു പോകവേ സമീപത്തു കിടന്ന മരക്കഷണത്തിൽ ചവിട്ടി ബീന വീണതാണ് അപകടത്തിനു കാരണം.
വീഴുന്നതിനിടെ കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ യന്ത്രത്തിന്റെ ബെൽറ്റിൽ കുടുങ്ങി. തലയറ്റാണ് മരണമെന്നാണ് വിവരം. വെഞ്ഞാറമൂട് അഗ്നിരക്ഷാസേന എത്തിയാണ് യന്ത്രത്തിൽനിന്ന്
ഇവരെ പുറത്തെടുത്തത്. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തിട്ടുണ്ട്.
കാരേറ്റ് ജംഗ്ഷനിൽ ചുമട്ടുതൊഴിലാളിയായ ഉണ്ണിയാണ് ബീനയുടെ ഭർത്താവ്. അടുത്ത കാലത്താണ് ബീനയും ഉണ്ണിയും വിവാഹിതയായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ബീനയുടെ മക്കൾ: പ്രവീൺ, വീണ.
Kerala
കോന്നി: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. രണ്ടുപേർക്ക് പരിക്കേറ്റു. കോന്നി നെടുമൺകാവിൽ ഇന്നു രാവിലെ ആറരയോടെയാണ് അപകടം നടന്നത്.
കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴികളുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസമയം കട അടച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
NRI
മാഡ്രിഡ്: സ്പെയിനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ് (മോനി) - അന്നമ്മ (സുജ) ദമ്പതികളുടെ മകനായ മെര്വിന് തോമസ് മാത്യുവാണ് (28) മരിച്ചത്.
പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മെര്വിന് പരിശീലനം നടത്തിവരികയായിരുന്നു. പരിശീലനകേന്ദ്രത്തിലേക്ക് ഇരുചക്രവാഹനത്തില്‍ പോകുമ്പോഴാണ് അപകടത്തില്‍ മരിച്ചതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
പുല്ലാട് പുരയിടത്തിന്‍കാവ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ബഹറിന്‍ എംബസിയും സ്പെയിനിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മെർവിന്റെ പിതാവ് മാത്യു തോമസ് ബഹറിൻ ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനാണ്. സഹോദരങ്ങൾ: ഡോ. മെര്ളിന് മോനി, മെറിന് മോനി. സഹോദരീ ഭർത്താവ്: ജയിസ് വര്‍ഗീസ് (ആലുവ).
Kerala
കൊച്ചി: പാലക്കാട് പൊൽപ്പുള്ളിയിൽ കാറിനു തീപിടിച്ച് പരിക്കേറ്റ എൽസിയുടെയും മകൾ അലീനയുടെയും നില ഗുരുതരമായി തുടരുന്നു. ഇരുവരും കണ്ണുതുറന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും എൽസിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
എൽസിക്ക് 45 ശതമാനവും അലീനയ്ക്ക് 35 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ച എൽസിയുടെ മറ്റു രണ്ടു മക്കളായ ആൽഫ്രഡ് മാർട്ടിൻ (ആറ്), എമില്‍ മരിയ മാര്ട്ടിൻ (നാല്) എന്നിവരുടെ മൃതദേഹങ്ങൾ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട് പാലന ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു തിരികെയെത്തി ഒരുമണിക്കൂറിനുശേഷം മക്കളുമായി ഷോപ്പിംഗിനു പോകാൻ ഇറങ്ങിയ സമയത്തായിരുന്നു അപകടം.
വാഹനം സ്റ്റാർട്ടാക്കിയപ്പോൾ പെട്രോൾ ടാങ്കിന്റെ ഭാഗത്തുനിന്ന് തീ പിടിക്കുകയായിരുന്നു. ഉടൻതന്നെ എൽസി പുറത്തിറങ്ങി രണ്ടു മക്കളെയും പുറത്തേക്കു വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപ്പടർന്നു. കാറിന്റെ ഡോർ അടഞ്ഞതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചു തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അട്ടപ്പാടി സ്വദേശിയായ എൽസി നാലുവർഷം മുന്‍പാണ് ഇവിടെ താമസിക്കാനായി എത്തിയത്. ഇവരുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുന്‍പ് കാൻസർ ബാധിച്ചു മരിച്ചിരുന്നു.
ആൽഫിൻ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയും എമിലി യുകെജി വിദ്യാർഥിനിയുമാണ്. കുട്ടികളുടെ മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി എൽസിയുടെ നാടായ അട്ടപ്പാടി താവളത്തു സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പാലക്കാട്ടുനിന്ന് ഫോറൻസിക് വിദഗ്ധൻ പി.ആർ. ആനന്ദ്, വിരലടയാള വിദഗ്ധൻ രാജേഷ് എന്നിവരെത്തി കത്തിനശിച്ച കാർ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.
Kerala
പാലക്കാട്: വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡയാലിസിസ് രോഗി മരിച്ചു. പൂളക്കല്‍ വീട്ടില്‍ പത്മാവതിയാണ് മരിച്ചത്(64). അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
ഞായറാഴ്ച അർധരാത്രിയായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു
ഓട്ടോറിക്ഷയില്‍ ഒപ്പമുണ്ടായിരുന്ന പത്മാവതിയുടെ മക്കള്‍ പ്രസീജ, ജിഷ മരുമകന് അയ്യപ്പദാസ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
National
ചെന്നൈ: പഴനിയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ വാനാണ് അപകടത്തില്‍പ്പെട്ടത്.
ഏഴ് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മറ്റ് ഒമ്പത് പേരുടെ പരിക്ക് സാരമുള്ളതല്ല.
ഇന്ന് രാവിലെയാണ് അപകടം. പഴനി തീര്‍ഥാടനത്തിന് പോയ 16 അംഗ സംഘം സഞ്ചരിച്ച ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇതുവഴി വന്ന മറ്റ് യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
District News
നിയമലംഘനത്തിന് ചൂട്ടുപിടിച്ച്, ദുർബല വകുപ്പുകൾ ചുമത്തി എഫ്ഐആർ
പത്തനംതിട്ട: പാറക്കൂട്ടം അടർന്നു വീണ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിലെ നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം.
ക്വാറിക്ക് പ്രവർത്തന ലൈസൻസുണ്ടെങ്കിലും താത്കാലികമായ നിരോധനമാണ് ജില്ലാ കളക്ടർ നൽകിയിരിക്കുന്നത്. എന്നാൽ ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുന്‍പ് നാട്ടുകാർ നൽകിയ പരാതികൾ മറച്ചുപിടിച്ചാണ് അധികൃതരുടെ അന്വേഷണമെന്ന് പറയുന്നു. കാർമല, ചേരിക്കൽ നിവാസികൾ മുന്‍പ് പാറമടയ്ക്കെതിരേ പരാതി നൽകിയിരുന്നു. അപകടത്തേ തുടർന്നു സ്ഥലത്തെത്തിയ റവന്യൂ, ജിയോളജി, പോലീസ് ഉദ്യോഗസ്ഥർക്ക് നിയമലംഘനങ്ങൾ വ്യക്തമായിട്ടും തുടർ നടപടികളിൽ മെല്ലപ്പോക്ക് തുടരുകയാണ്.
ബാലിശമായ വകുപ്പുകൾ ചുമത്തിയാണ് അപകടവുമായി ബന്ധപ്പെട്ടു കോന്നി പോലീസ് എഫ്ഐആറിട്ടിരിക്കുന്നത്. അടൂർ ആർഡിഒ കോടതിയിലാണ് ഇതു സമർപ്പിച്ചത്. അസ്വാഭാവിക മരണത്തിനു മാത്രമാണ് കേസ് ചുമത്തിയിരിക്കുന്നത്. ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള നിർദേശങ്ങൾ മറികടന്നായിരുന്നു പ്രവർത്തനമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ മരണം കൊലപാതകമായി കണ്ട് നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
തുടർച്ചയായ സ്ഫോടനങ്ങളും അപകടകരമായ സാഹചര്യങ്ങളും ബോധ്യപ്പെട്ടിട്ടും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രദേശവാസികൾക്കുവേണ്ടി ചെറുവാഴക്കുന്നിൽ റോഷൻ ഈപ്പൻ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ ക്വാറി പ്രവർത്തനം സംബന്ധിച്ച വകുപ്പുതല യോഗം അടുത്ത ദിവസം ചേരുമെന്നും പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു.
NRI
മസ്കറ്റ്: ഒമാനിലെ ഹൈമയ്ക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി നവാസിന്റെയും റസിയയുടെയും മകൾ ജസ ഹയറ(4) ആണ് മരിച്ചത്.
പുലർച്ചെ ഒന്നിനാണ് അപകടം സംഭവിച്ചത്. ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.
വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല.
NRI
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
മലപ്പുറം: തലപ്പാറയിൽ കാറ് ഇടിച്ചു തോട്ടിൽ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല.വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) അപകടത്തിൽപ്പെട്ടത്. സ്ഥലത്ത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികനായ ഹാഷിർ തോട്ടില്‍ വീഴുകയായിരുന്നു. തോട്ടിലെ കുത്തൊഴുക്കും ശക്തമായ മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
Kerala
ആലപ്പുഴ: വെള്ളക്കിണറിൽ ദന്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പിഎച്ച് വാർഡിൽ താമസിക്കുന്ന വാഹിദ് (43) ആണ് മരിച്ചത്. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 11.45-നായിരുന്നു അപകടം. വെള്ളക്കിണർ ജംഗ്ഷനിൽ തട്ടുകട നടത്തി തിരികെ ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ.
ഇതുവഴി വന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.