കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള സംഘടിപ്പിക്കുന്ന ഏഴാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റും എക്സ്പോയും ഇന്നും നാളെയും അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും.
12-ാമത് കേരള ഹെൽത്ത് ടൂറിസം – അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും ഇതോടൊപ്പമുണ്ടാകും.15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.