ദു​​രി​​ത​​യാ​​ത്ര​​യ്ക്ക് അ​​റു​​തി​​യി​​ല്ല : മാ​​മ്മൂ​​ട്-​​വെ​​ളി​​യം-​​ശാ​​ന്തി​​പു​​രം റോ​​ഡ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ വൈ​​കു​​ന്നു
Sunday, November 17, 2024 7:28 AM IST
മാ​​മ്മൂ​​ട്: മാ​​മ്മൂ​​ട്-​​വെ​​ളി​​യം-​​ശാ​​ന്തിപു​​രം റോ​​ഡി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ വൈ​​കു​​ന്ന​​താ​​യി അ​​ക്ഷേ​​പം. ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍, ക​​റു​​ക​​ച്ചാ​​ല്‍ മ​​ല്ല​​പ്പ​​ള്ളി തു​​ട​​ങ്ങി നി​​ര​​വ​​ധി റോ​​ഡു​​ക​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന റോ​​ഡാ​​ണ് വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ത​​ക​​ര്‍​ന്നു കി​​ട​​ക്കു​​ന്ന​​ത്. ഈ ​​റോ​​ഡ് വി​​ക​​സ​​ന​​ത്തി​​ന് വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു​​മു​​മ്പ് പ​​ദ്ധ​​തി​​യി​​ട്ടെ​​ങ്കി​​ലും റോ​​ഡി​​ലെ കു​​ഴി​​ക​​ള​​ട​​യ്ക്കാ​​ന്‍​പോ​​ലു​​മു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ക്കു​​ന്ന​​ത്.

മാ​​മ്മൂ​​ട് പ​​ള്ളി, ഷ​​ന്താ​​ള്‍​സ്, സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​സ് സ്‌​​കൂ​​ളു​​ക​​ള്‍, മാ​​മു​​ണ്ട ക്ഷേ​​ത്രം തു​​ട​​ങ്ങി നി​​ര​​വ​​ധി സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഈ ​​റോ​​ഡ് കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളെ ബ​​ന്ധി​​ക്കു​​ന്ന പ്ര​​ധാ​​ന ലി​​ങ്കു റോ​​ഡു​​കൂ​​ടി​​യാ​​ണ്.

റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ല്‍ ഓ​​ട​​യി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ പ​​ല ഭാ​​ഗ​​ങ്ങ​​ളും ഒ​​ഴു​​കി ഒ​​ലി​​ച്ചു പോ​​യ​​നി​​ല​​യി​​ലാ​​ണ്. ഇ​​ത് വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കും കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍​ക്കും ദു​​രി​​ത​​വും ഒ​​പ്പം അ​​പ​​ക​​ട ഭീ​​ഷ​​ണി​​യു​​മാ​​ണ്. മ​​ണ്ഡ​​ല​​കാ​​ല​​ത്ത് നി​​ര​​വ​​ധി തീ​​ര്‍​ഥാ​​ട​​ക​​ര്‍ ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്കു സ​​ഞ്ച​​രി​​ക്കു​​ന്ന റോ​​ഡു​​മാ​​ണി​​ത്.