ചെ​ങ്ങ​ളം ബാ​ങ്കി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണം: തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
Saturday, November 16, 2024 5:49 AM IST
ചെ​ങ്ങ​ളം: ചെ​ങ്ങ​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

നി​ല​വി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത​താ​ണെ​ന്നും ബാ​ങ്ക് രേ​ഖ​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ സ്വാ​ധീ​നം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​സി​സ്റ്റ​ന്‍റ് ര​ജിസ്ട്രാ​റെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റായി നി​യ​മി​ച്ച് ഹൈ​ക്കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു സെ​ക്ര​ട്ട​റി​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തും മി​നി​റ്റ്‌​സ്ബു​ക്കി​ല്‍ തി​രു​ത്ത​ലു​ക​ള്‍ ന​ട​ത്തി ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് കൃ​ത്രി​മ​മാ​യി അം​ഗ​ത്തെ നോ​മി​നേ​റ്റ് ചെ​യ്‌​തെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. നാ​ളെ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്താ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

എ​ന്നാ​ൽ, ഇ​ല​ക്‌ഷൻ ന​ട​ത്താ​നു​ള്ള വി​ധി മാ​ത്ര​മാ​ണ് കോ​ട​തി പു​റ​പ്പെ​ടുവി​ച്ച​തെ​ന്നും കേ​സി​ന്‍റെ വി​ധി 23ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.