സ​ഹോ​ദ​യ കോ​ട്ട​യം ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ഏ​റ്റു​മാ​നൂ​ർ എ​സ്എ​ഫ്എ​സ് പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Sunday, November 17, 2024 5:33 AM IST
മു​ണ്ട​ക്ക​യം: സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന 15-ാമ​ത് സ​ഹോ​ദ​യ കോ​ട്ട​യം ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റു​മാ​നൂ​ർ എ​സ്എ​ഫ്എ​സ് പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പും ക​ര​സ്ഥ​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം സ​ഹോ​ദ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മ​ണി​മ​ല കാ​ർ​ഡി​ന​ൽ പ​ടി​യ​റ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ റോ​യ് തോ​മ​സ് നി​ർ​വ​ഹി​ച്ചു.

മാ​നേ​ജ​ർ ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് നാ​ല​ന്ന​ടി​യി​ൽ, കേ​ര​ള ചെ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് നാ​ട്ട​കം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സി​സ്റ്റ​ർ ലി​സി ച​ക്കോ​ള, ആ​ന്‍റ​ണി കു​രു​വി​ള, ടി.​ജെ. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ൽ​പ്പ​തി​ൽ​പ​രം സ്കൂ​ളി​ൽ​നി​ന്നാ​യി അ​റു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു.