വ്യ​വ​സാ​യി​ക​ള്‍ ഷീ​റ്റ് വാ​ങ്ങാ​താ​യി​ട്ട് ഒ​രു മാ​സം പിന്നിടുന്നു
Saturday, November 16, 2024 5:33 AM IST
കോ​​ട്ട​​യം: ട​​യ​​ര്‍ വ്യ​​വ​​സാ​​യി​​ക​​ള്‍ ഷീ​​റ്റ് വാ​​ങ്ങാ​​താ​​യി​​ട്ട് ഒ​​രു മാ​​സം പി​​ന്നി​​ടു​​ന്നു. വി​​ര​​ലി​​ല്‍ എ​​ണ്ണാ​​വു​​ന്ന ആ​​റോ ഏ​​ഴോ ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ള്‍ നി​​ശ്ച​​യി​​ക്കു​​ന്ന വി​​ല​​യ്ക്ക് ക​​ര്‍​ഷ​​ക​​രും ഡീ​​ല​​ര്‍​മാ​​രും ഷീ​​റ്റ് വി​​റ്റാ​​ല്‍ മ​​തി​​യെ​​ന്നും വി​​ല അ​​വ​​ര്‍ നി​​ശ്ച​​യി​​ക്കും എ​ന്നു​മു​​ള്ള നി​​ല​​പാ​​ടി​​ലാ​​ണ് വ്യ​​വ​​സാ​​യി​​ക​​ള്‍. റ​​ബ​​ര്‍ ബോ​​ര്‍​ഡ് ആ​​ര്‍​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 184 രൂ​​പ​​യും ഗ്രേ​​ഡ് അ​​ഞ്ചി​​ന് 181 രൂ​​പ​​യു​​മാ​​ണ് വി​​ല​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത്.

വി​​ദേ​​ശ മാ​​ര്‍​ക്ക​​റ്റി​​ല്‍ 197 രൂ​​പ വി​​ല​​യു​​ണ്ടാ​​യി​​രി​​ക്കെ​​യാ​​ണ് റ​​ബ​​ര്‍ ബോ​​ര്‍​ഡ് വി​​ല താ​​ഴ്ത്തി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. അ​​ഞ്ചു ശ​​ത​​മാ​​നം മാ​​ത്രം തീ​​രു​​വ ന​​ല്‍​കി വേ​​ണ്ടി​​ട​​ത്തോ​​ളം കോ​​മ്പൗ​​ണ്ട് റ​​ബ​​ര്‍ വ്യ​​വ​​സാ​​യി​​ക​​ള്‍ ഇ​​പ്പോ​​ഴും ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. തു​​ലാ​​മ​​ഴ ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ കേ​​ര​​ള​​ത്തി​​ല്‍ ഉ​​ത്പാ​​ദ​​നം നാ​​മ​​മാ​​ത്ര​​മാ​​ണ്. ക​​ര്‍​ഷ​​ക​​ര്‍ ച​​ര​​ക്ക് താ​​ഴ്ന്ന വി​​ല​​യി​​ല്‍ ഡീ​​ല​​ര്‍​മാ​​ര്‍​ക്ക് വി​​റ്റ​​ഴി​​ക്കു​​ക​​യും ചെ​​യ്തു. ച​​ര​​ക്ക് വ്യ​​വ​​സാ​​യി​​ക​​ള്‍ വാ​​ങ്ങാ​​തെ വ​​ന്ന​​തോ​​ടെ ഡീ​​ല​​ര്‍​മാ​​ര്‍ സ​​മ്മ​​ര്‍​ദ​​ത്തി​​ലാ​​ണ്.

ക​​ര്‍​ഷ​​ക​​ര്‍ സം​​ഘ​​ടി​​ത​​രാ​​യി ച​​ര​​ക്ക് പി​​ടി​​ച്ചു​​വ​​യ്ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യാ​​ല്‍ വി​​ല ഉ​​യ​​ര്‍​ത്തി വാ​​ങ്ങാ​​ന്‍ വ്യ​​വ​​സാ​​യി​​ക​​ള്‍ ത​​യാ​​റു​​മെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക സം​​ഘ​​ട​​ന​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. റ​​ബ​​ര്‍ ബോ​​ര്‍​ഡ് ക​​മ്പ​​നി​​ക​​ളും സ​​ര്‍​ക്കാ​​ര്‍ ഏ​​ജ​​ന്‍​സി​​ക​​ളും മാ​​ര്‍​ക്ക​​റ്റ് വി​​ല​​യ്ക്ക് ഷീ​​റ്റ് സം​​ഭ​​രി​​ക്ക​​ണ​​മെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു.

സ​​മീ​​പ​​വ​​ര്‍​ഷ​​ങ്ങ​​ളി​​ലെ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​നം കു​​റ​​ച്ചു. ഒ​​രു ഹെ​​ക്ട​​റി​​ന് 2,500 കി​​ലോ​​ഗ്രാം ഷീ​​റ്റ് കി​​ട്ടി​​യി​​രു​​ന്നി​​ട​​ത്ത് ഇ​​പ്പോ​​ള്‍ 1,500 മു​​ത​​ല്‍ 1,700 വ​​രെ​​യാ​​ണു ല​​ഭി​​ക്കു​​ന്ന​​ത്. കി​​ലോ​​യ്ക്ക് 250 രൂ​​പ​​യ്ക്കു മു​​ക​​ളി​​ല്‍ എ​​ത്തി​​യ വി​​ല ഒ​​ന്ന​​ര മാ​​സം​​കൊ​​ണ്ട് കു​​ത്ത​​നെ ഇ​​ടി​​ഞ്ഞ​​തും ക​​ര്‍​ഷ​​ക​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി.

റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ ക​ര്‍​ഷ​ക​യോ​ഗ​ങ്ങ​ള്‍​ക്ക് 28നു ​തു​ടക്കം

കോ​​ട്ട​​യം: റ​​ബ​​ര്‍ കൃ​​ഷി​​മേ​​ഖ​​ല​​യി​​ലെ സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ചും പ്ര​​തി​​സ​​ന്ധി​​ക​​ള്‍ ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നു​​ള്ള മാ​​ര്‍​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ക​​ര്‍​ഷ​​ക​​രു​​മാ​​യി ച​​ര്‍​ച്ച ചെ​​യ്യു​​ന്ന​​തി​​നു റ​​ബ​​ര്‍​ബോ​​ര്‍​ഡ് ഏ​​ക​​ദി​​ന ക​​ര്‍​ഷ​​യോ​​ഗ​​ങ്ങ​​ള്‍​ക്ക് ത​​മി​​ഴ്നാ​​ട്ടി​​ലെ കു​​ല​​ശേ​​ഖ​​ര​​ത്ത് 28ന് ​​തു​​ട​​ക്ക​​മാ​​കും.

ഇ​​പ്പോ​​ഴ​​ത്തെ പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ബോ​​ര്‍​ഡ് ക​​ര്‍​ഷ​​ക​​യോ​​ഗ​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന​​ത്. ഇ​​യു​​ഡി​​ആ​​ര്‍, റ​​ബ​​റി​​ന്‍റെ ഇ-​​വി​​പ​​ണ​​നം, രോ​​ഗ​​പ്ര​​തി​​രോ​​ധ​​മാ​​ര്‍​ഗ​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ല്‍ ഡ്രോ​​ണു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം എ​​ന്നി​​വ ച​​ര്‍​ച്ച ചെ​​യ്യും.

ഇ​​രി​​ട്ടി (കേ​​ര​​ളം), ബെ​​ല്‍​ത്ത​​ങ്ങാ​​ടി (ക​​ര്‍​ണാ​​ട​​ക), അ​​ഗ​​ര്‍​ത്ത​​ല (ത്രി​​പു​​ര), ഗു​​വാ​​ഹ​​തി (അ​​സം) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഡി​​സം​​ബ​​ര്‍ 17, 19, 2025 ജ​​നു​​വ​​രി ഏ​​ഴ്, 10 എ​​ന്നീ തീ​​യ​​തി​​ക​​ളി​​ലാ​​യി​​രി​​ക്കും യോ​​ഗ​​ങ്ങ​​ള്‍ ന​​ട​​ക്കു​​ക. ഇ​​വ​​യു​​ടെ തു​​ട​​ര്‍​ച്ച​​യാ​​യി കോ​​ട്ട​​യ​​ത്ത് ന​​ട​​ത്തു​​ന്ന ക​​ര്‍​ഷ​​ക​​യോ​​ഗ​​ത്തി​​ല്‍ റ​​ബ​​ര്‍ ആ​​ക്ട് 1947-ന്‍റെ ​പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യോ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കു സ​​മാ​​പ​​ന​​മാ​​കും.