മാ​ന്നാ​നം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം
Saturday, November 16, 2024 7:11 AM IST
മാ​ന്നാ​നം: സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി. സി​എ​സ്ടി സ​ഭ​യു​ടെ ആ​ലു​വ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജി​ജോ ഇ​ണ്ടി​പ​റ​മ്പി​ൽ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്കം​കു​റി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി.

സു​വി​ശേ​ഷ​വ​ഴി​ക​ളെ ജീ​വി​ത​വ​ഴി​ക​ളോ​ടു ചേ​ർ​ത്ത് ജീ​വി​ച്ചാ​ൽ ദൈ​വ​ഹി​ത​മ​നു​സ​രി​ച്ചു​ള്ള ജീ​വി​തം ന​യി​ക്കാ​നാ​കു​മെ​ന്ന് ഫാ. ​ജി​ജോ ഇ​ണ്ടി​പ​റ​മ്പി​ൽ പ​റ​ഞ്ഞു. ഫാ. ​വ​ർ​ഗീ​സ് പ്ലാം​പ​റ​മ്പി​ൽ, ഫാ. ​ജോ​ൺ​സ​ൺ സി​എ​സ്ടി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ആ​രാ​ധ​ന​യ്ക്കും ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. 4.30ന് ​കോ​ട്ട​യം അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു മ​ണ​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​സോ​ജി തേ​വ​ല​ശേ​രി, ഫാ. ​സോ​ബി​ൻ കി​ഴ​ക്കേ​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 5.45 ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ആ​രാ​ധ​ന​ക്കു​ശേ​ഷം ഒ​മ്പ​തി​ന് സ​മാ​പി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​നം നാ​ളെ

വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​മാ​ത്യു പോ​ള​ച്ചി​റ സി​എം​ഐ, ഫാ. ​ആ​ന്‍റു കൈ​പ്പം​പാ​ട​ൻ സി​എം​ഐ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് വ​ച​ന പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യും ന​ട​ക്കും. ഒ​മ്പ​തി​ന് സ​മാ​പി​ക്കും.

വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ൺ​വ​ൻ​ഷ​നെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പ്ര​ത്യേ​ക ഇ​രി​പ്പി​ടം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 2 മു​ത​ൽ 4 വ​രെ​യും കു​മ്പ​സാ​ര​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​കും.

ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യും വി​ശു​ദ്ധ ചാ​വ​റ പി​താ​വി​നോ​ടു​ള്ള നൊ​വേ​ന​യും ഇ​ന്ന് പ​തി​വു​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​കു​ര്യ​ൻ ചാ​ല​ങ്ങാ​ടി സി​എം​ഐ അ​റി​യി​ച്ചു.