പൂ​ത്തോ​ൾ ശ​ങ്ക​ര​യ്യ റോ​ഡി​നു പു​തി​യ മു​ഖം
Sunday, November 17, 2024 2:59 AM IST
തൃ​ശൂ​ർ: കാ​ത്തി​രി​പ്പു​ക​ൾ​ക്കു വി​രാ​മം. ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ പൂ​ത്തോ​ൾ ശ​ങ്ക​ര​യ്യ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കു ശാ​പ​മോ​ക്ഷ​മാ​കു​ന്നു. ദു​രി​ത​പാ​ത വീ​തി​കൂ​ട്ടി അ​ത്യാ​ധു​നി​ക ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​വ​ന്നി​രു​ന്ന ഇ​വി​ടെ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി പൂ​ർ​ണ​മാ​യും ഗ​താ​ഗ​തം ഒ​ഴി​വാ​ക്കി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. 1.40 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് മൈ​ജി മു​ത​ൽ ശ​ങ്ക​ര​യ്യ ജം​ഗ്ഷ​ൻ​വ​രെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം. ഇ​തി​നു​പു​റ​മെ 42 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി കോ​ർ​പ​റേ​ഷ​ന്‍റെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പൂ​ത്തോ​ളി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ടു വ​ഞ്ചി​ക്കു​ളം​വ​ഴി​യും കോ​ഴി​ക്കോ​ടു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ എം​ജി റോ​ഡ് വ​ഴി​യും തി​രി​ച്ചു​വി​ട്ട​തോ​ടെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ന​ഗ​രം സാ​ക്ഷ്യം വ​ഹി​ച്ചു.